സോഹൻ ലഡു
1. നെയ്യ് – നാലു ചെറിയ സ്പൂൺ
2. കശുവണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
3. നെയ്യ് – അര ചെറിയ സ്പൂൺ, ഉരുക്കിയത്
4. മൈദ – ഒന്നരക്കപ്പ്
5. പഞ്ചസാര പൊടിച്ച് അരിച്ചത് – അരക്കപ്പ്
ഏലയ്്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ
6. പഞ്ചസാര – അരക്കപ്പ്
7. നെയ്യ് – ഒരു ചെറിയ സ്പൂൺ
8. നെയ്യ് – അരക്കപ്പ്, ഉരുക്കിയത്
പാകം ചെയ്യുന്ന വിധം
∙ പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തു കോരുക.
∙ അര ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി മൈദ ചേർത്തു നന്നായി ഇളക്കി വറുക്കണം.
∙ ചൂടാറിയ ശേഷം പഞ്ചസാര പൊടിച്ചതും ഏ ലയ്ക്കാപ്പൊടിയും ചേർക്കുക.
∙ പാനിൽ അരക്കപ്പ് പഞ്ചസാര ഉരുക്കുക. ബ്രൗ ൺനിറം ആകുമ്പോൾ ഒരു ചെറിയ സ്പൂൺ നെയ്യ് ചേർത്തു മയം പുരട്ടിയ തട്ടിൽ ഒഴിക്കണം. ചൂടാറി സെറ്റാകുമ്പോൾ തരുതരുപ്പായി പൊടിക്കണം.
∙ ഇതു മൈദ മിശ്രിതത്തിൽ ചേർത്ത് അരക്കപ്പ് നെയ്യ് ഉരുക്കിയതും വറുത്തു വച്ച കശുവണ്ടിപ്പരിപ്പും ചേർത്തു യോജിപ്പിക്കുക. ചെറുചൂടോടെ തന്നെ നാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കാം.