Saturday 13 November 2021 01:16 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും പറാത്തയ്ക്കും ഒപ്പം ചിക്കൻ ബ്രൗൺ സ്‌റ്റ്യൂ!

chickenbrown

ചിക്കൻ ബ്രൗൺ സ്‌റ്റ്യൂ

1.ചിക്കൻ കഷണങ്ങളാക്കിയത് – 100 ഗ്രാം

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്

കറിവേപ്പില – രണ്ടു തണ്ട്

5.മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.തേങ്ങ ചുരണ്ടി പിഴിഞ്ഞ

ഒന്നാം പാൽ – 50 മില്ലി

രണ്ടാം പാൽ – 50 മില്ലി

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙സവാള ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി മസാല മൂത്തമണം വരുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തിളക്കുക. ഇതിലേക്കു രണ്ടാം പാൽ ചേർത്തിളക്കി അടച്ചുവച്ചു വേവിക്കുക. ചിക്കൻ നന്നായി വെന്തശേഷം ഒന്നാം പാൽ ചേർത്തിളക്കി വാങ്ങുക.

∙ചൂടോടെ ഗോതമ്പു പറാത്തയ്ക്കൊപ്പം വിളമ്പാം.