Thursday 11 April 2024 02:43 PM IST

ചിക്കൻ റോസ്‌റ്റ് ഇങ്ങനെ തയാറാക്കി നോക്കൂ, കലക്കൻ സ്വാദാണ്!

Liz Emmanuel

Sub Editor

chiockennnn

ചിക്കൻ റോസ്‌റ്റ്

1.മല്ലി – രണ്ടു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ഗ്രാമ്പൂ – മൂന്ന്

കറുവാപ്പട്ട – ഒരു ചെറിയ സ്പൂൺ

2.എണ്ണ – ഒരു ചെറിയ സ്പൂൺ

3.കറിവേപ്പില – ഒരു തണ്ട്

പിരിയൻ മുളക് – 15

4.ചിക്കൻ – അരക്കിലോ

5.നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

6.നെയ്യ് – രണ്ടു വലിയ സ്പൂൺ

7.പെരുംജീരകം – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – അഞ്ച് അല്ലി, ചതച്ചത്

കറിവേപ്പില – ഒരു വലിയ സ്പൂൺ

7.സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙പാൻ ചൂടാക്കി ഒന്നാമത്തെ ചേരുവ വറുത്തു മാറ്റി വയ്ക്കുക.

∙അതേ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വറുത്തു മാറ്റി വയ്ക്കുക.

∙ചൂടാറിയ ശേഷം വറുത്ത ചേരുവകൾ നന്നായി പൊടിച്ചു വയ്ക്കണം.

∙ചിക്കനിൽ അഞ്ചാമത്തെ ചേരുവയും അരച്ചു വച്ച മസാലയും ചേർത്തു പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ നെയ്യു ചൂടാക്കി ഏഴാമത്തെ ചേരുവ വഴറ്റണം.

∙ഇതിലേക്കു സവാള ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ ചിക്കനും ചേർത്തു ഇളക്കി യോജിപ്പിച്ചു അഞ്ചു മിനിറ്റു തീ കൂട്ടിവച്ചു വേവിക്കുക .
∙പിന്നീട് തീ കുറച്ചു മൂടിവച്ചു പത്തു മിനിറ്റു വേവിക്കുക.

∙വെള്ളം വറ്റിവരുമ്പോൾ മൂടി തുറന്നു നന്നായി ഇളക്കി ഫ്രൈ ആക്കി എടുക്കുക.

∙വറുത്ത കറിവേപ്പില വിതറി ചൂടോടെ വിളമ്പാം.