Wednesday 06 January 2021 12:40 PM IST : By സ്വന്തം ലേഖകൻ

രുചിയുടെ വെടിക്കെട്ടുമായി, ചിക്കൻ പൊട്ടിത്തെറിച്ചത്!

chicken

ചിക്കൻ പൊട്ടിത്തെറിച്ചത്

1.ചിക്കൻ‍ എല്ലില്ലാതെ – അരക്കിലോ

2.ഉപ്പ് – പാകത്തിന്

ഇഞ്ചി – വെളുത്തുള്ളി പേസ്‍റ്റ് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് അരച്ചത് – രണ്ടു വലിയ സ്പൂൺ

ചുവന്ന ഫു‍ഡ് കളർ – ഒരു ചെറിയ സ്പൂണ്‍

നാരങ്ങാനീര്/വിനാഗിരി – ഒരു വലിയ സ്പൂൺ

3.സമോസ ലീഫ് – പാകത്തിന്

4.മൈദ – ഒന്നര വലിയ സ്പൂൺ

5.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ബ്രെസ്‌റ്റ് പീസുകൾ രണ്ടിഞ്ചു വീതിയിൽ നീളത്തിൽ മുറിച്ചു നന്നായി കഴുകി, കൈകള്‍ക്കിടയിൽ വച്ച് നന്നാ‌യി ഞെക്കിപ്പിഴിഞ്ഞു വെള്ളം മുഴുവൻ കളയണം.

∙ഇതൊരു ബൗളിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.

∙ഇതു നാലഞ്ചു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙സമോസ ലീഫ് ഓരോന്നായി എടുത്തു, കുറുകെ വളരെ കനം കുറച്ചു മുറിച്ച് ഒരു പ്ലേറ്റിൽ നിരത്തുക.

∙ചിക്കൻ പുറത്തെടുത്തു മൈദ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ഓരോ പീസായി എടുത്തു സമോസ ലീഫ് മുറിച്ചതിൽ ഉരുട്ടിപ്പൊതിഞ്ഞെടുത്തു സ്ക്യൂവറിൽ കോർക്കെടുക്കണം.

∙ചൂടായ എണ്ണയിൽ ഗോൾഡൻബ്രൗൺ നിറമാകുംവരെ വറുത്തെടുക്കുക. നല്ല കരുകരുപ്പാകണം.

∙ഷെസ്‌വാൻ സോസിനൊപ്പം വിളമ്പാം.