Saturday 30 July 2022 12:45 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം ചിക്കൻ ടിക്ക, വീക്കെന്റ് സ്പെഷ്യൽ റെസിപ്പി!

chicken tikka

ചിക്കൻ ടിക്ക

1.കട്ടത്തൈര് – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

കസൂരിമേത്തി – ഒരു ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചത് – 250 ഗ്രാം

3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.വെണ്ണ – ഒരു വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.

∙ഇതിലേക്ക് ചിക്കനും എണ്ണയും ചേർത്തു നന്നായി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കണം.

∙ഇത് ചൂടായ തവയിൽ ഗ്രിൽ ചെയ്തെടുക്കുക.

∙ഒരു പാത്രത്തിലേക്കു മാറ്റി നാലാമത്തെ ചേരുവ ചേർത്തു നന്നായി കുടഞ്ഞു യോജിപ്പിച്ചു വിളമ്പാം.