Friday 04 March 2022 11:43 AM IST

വീക്കെന്‍ഡ് പാർട്ടിയിൽ വിളമ്പാം സ്പൈസി ചിക്കൻ വിങ്സ്, ഈസി സ്‌റ്റാർട്ടർ റെസിപ്പി!

Merly M. Eldho

Chief Sub Editor

chiwings

സ്പൈസി ചിക്കൻ വിങ്സ്

1.ചിക്കൻ വിങ്സ് – 16

2.എണ്ണ – നാലു വലിയ സ്പൂൺ

ലൈറ്റ് സോയാസോസ് – നാലു വലിയ സ്പൂൺ

ഇഞ്ചി – രണ്ടിഞ്ചു കഷണം, തരുതരുപ്പായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, തരുതരുപ്പായി അരിഞ്ഞത്

നാരങ്ങാത്തൊലി ചുരണ്ടിയത്, നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

കറുവാപ്പട്ട പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾ‍പ്പൊടി – രണ്ടു ചെറിയ സ്പൂൺ

തേൻ – നാലു വലിയ സ്പൂൺ

3.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.ഓറഞ്ച്, മഞ്ഞ കാപ്സിക്കം – രണ്ടു വീതം

5.എണ്ണ – പാകത്തിന്

6.കട്ടത്തൈര് – അരക്കപ്പ്

7.ഡാർക്ക് സോയാസോസ് – രണ്ടു വലിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ അരച്ചതും ഉപ്പും കുരുമുളകുപൊടിയും പുരട്ടി ക്ലിങ് ഫിലിം കൊണ്ടു മൂടി എട്ടു മണിക്കൂർ ഫ്രി‍ഡ്ജിൽ വയ്ക്കുക.

∙കാപ്സിക്കം എടുത്ത് എണ്ണ പുരട്ടി കനലിൽ വച്ചു ചുട്ടെടുക്കുക. തൊലി കരിഞ്ഞു വരുമ്പോൾ മാറ്റി വയ്ക്കണം. ചൂടാറിയ ശേഷം അരിയും തണ്ടും തൊലിയും കളഞ്ഞു കട്ടത്തൈരു ചേർത്തു മിക്സിയിൽ അടിച്ചു പേസ്‌റ്റ് പരുവത്തിലാക്കുക.

∙കാപ്സിക്കം പേസ്‌റ്റിൽ ഡാർക്ക് സോയാസോസും മല്ലിയിലയും ചേർത്തു യോജിപ്പിക്കുക. ഇതാണ് സോസ്.

∙ചിക്കൻ വിങ്സ് മാത്രമെടുത്തു ഇടത്തരം ചൂടിൽ കനലിൽ വച്ചു ബാർബിക്യു ചെയ്യുക. ഇടയ്ക്കു പാത്രത്തിലുള്ള അരപ്പു പുരട്ടിക്കൊടുക്കണം. നന്നായി വെന്ത ശേഷം ചൂടോടെ സോസിനൊപ്പം വിളമ്പാം.