Saturday 19 February 2022 04:40 PM IST

വിരുന്നുകളിൽ സ്റ്റാർട്ടറായി വിളമ്പാം ക്രൻചി ഫിഷ്, ഈസി റെസിപ്പി!

Merly M. Eldho

Chief Sub Editor

crunfish

ക്രൻചി ഫിഷ്

1.മീൻ തൊലിയും മുള്ളും കളഞ്ഞത് – അരക്കിലോ

2.മൈദ – അൽപം

3.കോൺഫ്‌ളോർ – 50 ഗ്രാം

മൈദ – 50 ഗ്രാം

മുട്ട – ഒന്ന്, അടിച്ചത്

വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.തണുത്ത സോഡ – പാകത്തിന്

5.എണ്ണ – പാകത്തിന്

6.ഉരുളക്കിഴങ്ങു വറുത്തത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മീന്‍ കഴുകി വൃത്തിയാക്കി, തുടച്ചുണക്കണം. ഇതിൽ അൽപം മൈദ തൂവി വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം ഇതിൽ പാകത്തിന് തണുത്ത സോഡ ചേർത്തു കുറുകെ കലക്കി മാവു തയാറാക്കുക.

∙മീൻ കഷണങ്ങൾ ഓരോന്നായി ഈ മാവിൽ മുക്കി, ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ചൂടോടെ ഉരുളക്കിഴങ്ങിനും സോസിനും ഒപ്പം വിളമ്പാം.