Thursday 23 September 2021 11:50 AM IST : By സ്വന്തം ലേഖകൻ

മലബാറിന്റെ സ്വന്തം ഇറച്ചിപ്പത്തിരി, അടിപൊളി സ്നാക്ക്!

പത്തരി

ഇറച്ചിപ്പത്തിരി

1.ബിഫ് – അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്

2.മഞ്ഞൾപ്പൊടി – കാൽ ചെറഇയ സ്പൂൺ

മുളകുപൊടി – കാല്‍ ചെറിയ സ്പൺ

മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – പാകത്തിന്

4.സവാള – അഞ്ച്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ഇഞ്ചി – ഒരു ചെറിയ കഷണം, പൊടിയായി അരിഞ്ഞത്‌

വെളഉത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

5.മുളകുപൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.മൈദ – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

നെയ്യ് – ഒരു വലിയ സ്പൂൺ

7.മുട്ട പുഴുങ്ങിയത് – നാല്, ഓരോന്നും നാലാക്കിയത്

8.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ബീഫ് ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു മിക്സിയിൽ ചതച്ചെടുക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക.

∙മസാല മണം വരുമ്പോൾ ചതച്ചു വച്ചിരിക്കുന്ന ഇറച്ചി ചേർത്തിളക്കി വാങ്ങി വയ്ക്കുക.

∙ആറാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിപ്പരുവത്തിൽ നന്നായി കുഴച്ചശേഷം ചെറിയ ഉരുളകളാക്കി വയ്ക്കണം.

∙ഓരോ ഉരുളയും പൂരി വലുപ്പത്തിൽ പരത്തി, നടുഭാഗത്ത് ഒരു മുട്ടക്കഷണം വച്ച് ഇതിനു മുകളിൽ തയാറാക്കിയ ഇറച്ചിക്കൂട്ട് അൽപം വച്ച് അതിനു മുകളിൽ മറ്റൊരു പൂരി വച്ച് അരികു പിരിച്ചു വയ്ക്കുക.

∙ചൂടായ എണ്ണയിൽ വറുത്തു കോരി ചൂടോടെ വിളമ്പാം.