Tuesday 01 September 2020 01:57 PM IST : By Pachakam Desk

വ്യത്യസ്തം രുചികരം; തൈരിൽ വേവിച്ച മീൻ!

fish

തൈരിൽ വേവിച്ച മീൻ

1. മീൻ - അരക്കിലോ

2. ഗ്രാമ്പൂ - രണ്ട്

കറുവാപ്പട്ട - ഒരിഞ്ചു വലുപ്പമുള്ള രണ്ടു കഷണം

ഏലയ്ക്ക - രണ്ട്

3. എണ്ണ - പാകത്തിന്

4. സവാള അരച്ചത് - ഒരു വലിയ സ്പൂൺ

ഇഞ്ചി അരച്ചത് - രണ്ടു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

5. പുളിയുള്ള തൈര് - ഒരു കപ്പ്, അടിച്ചത്

6. പച്ചമുളക് - നാല്, അറ്റം പിളർന്നത്

പഞ്ചസാര - അൽ‌പം

മല്ലിയില - രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ േചരുവ പൊടിച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി മീൻ വറുത്തു കോരുക.

∙ ബാക്കിയുള്ള എണ്ണയിൽ പൊടികളും നാലാമത്തെ േചരു വയും ചേർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്കു തൈര് അടിച്ചതു ചേർത്തിളക്കി തിളച്ചു തുട ങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ ഇതിൽ മീനും ആറാമത്തെ േചരുവയും േചർത്തു തിരികെ അടുപ്പത്തു വച്ചു ചെറുതീയിലാക്കി ഗ്രേവി നന്നായി കുറുകി, മസാല നന്നായി പിടിക്കുന്നതു വരെ വേവിച്ചു വാങ്ങി ചൂടോടെ വിളമ്പാം.