Saturday 20 March 2021 03:49 PM IST : By Vanitha Pachakam

ഈസ്റ്ററിനു തയാറാക്കാം സ്പെഷ്യൽ കൊ‍ഞ്ചു പൊള്ളിച്ചത്!

konchu

കൊ‍ഞ്ചു പൊള്ളിച്ചത്

1. കൊഞ്ച് - അരക്കിലോ

2. വെളിച്ചെണ്ണ - കാൽ കിലോ

3. കറിവേപ്പില - മൂന്നു തണ്ട്

4. ഇഞ്ചി - ആരയിഞ്ചു കഷണം

പച്ചമുളക് - രണ്ട്

വെളുത്തുള്ളി ചതച്ചത് - രണ്ടു ചെറിയ സ്പൂൺ

5. സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ്

ഉപ്പ് - പാകത്തിന്

6. തക്കാളി - മൂന്ന്, പൊടിയായി അരിഞ്ഞത്

7. മുളകുപൊടി - രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ

ഇഞ്ചി - അരയിഞ്ചു കഷണം

വെളുത്തുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

കറുവാപ്പട്ട - കാൽ ഇഞ്ചു കഷണം

പെരുംജീരകം - ഒരു ചെറിയ സ്പൂൺ

ഏലയ്ക്ക - മൂന്ന്

ഗ്രാമ്പൂ - നാല്

വിനാഗിരി - ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കൊഞ്ചു തൊണ്ടും ഞരമ്പും കളഞ്ഞു കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ എണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ നന്നായി വഴന്ന ശേഷം സവാളയും ഉപ്പും ചേർത്തു വഴറ്റണം. ഇതിലേക്ക് തക്കാളി പൊടിയായി അരിഞ്ഞതും ചേർത്തിളക്കി നന്നായി ഇളക്കണം.

∙ തക്കാളി നന്നായി വഴന്ന ശേഷം ഏഴാമത്തെ ചേരുവ മയത്തിൽ അരച്ചു പേസ്റ്റ് പോലെയാ ക്കിയതും ചേർത്തു വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ കൊഞ്ചു ചേർത്തിളക്കി ചൂടാകുമ്പോൾ അടച്ചു വച്ചു വേവിക്കണം.

∙ വെന്തശേഷം അൽപം കറിവേപ്പില കൂടി ചേർത്ത് അരപ്പു പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി വിളമ്പാം.

∙ തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത രണ്ടു വലിയ സ്പൂൺ ഒന്നാംപാൽ കൂടെ ചേർത്താൽ കൂടുതൽ രുചിയുണ്ടാകും.