Friday 01 October 2021 12:00 PM IST : By Vanitha Pachakam

കുട്ടികൾക്കുപോലും ഈസിയായി തയാറാക്കാം പീറ്റ്സ, ഈസി റെസിപ്പി!

pizzzzzza

പീറ്റ്സ

മാവിന്

1. മൈദ - രണ്ടു കപ്പ്‌

ഉപ്പ് - ഒരു ചെറിയ സ്പൂൺ

ഇൻസ്റ്റന്റ് യീസ്റ്റ് - ഒന്നര ചെറിയ സ്പൂൺ

വെള്ളം - ഒരു കപ്പിന്റെ മൂന്നിൽ രണ്ട്

ഒലിവ് ഒായിൽ - രണ്ടു വലിയ സ്പൂൺ

തേൻ - ഒരു വലിയ സ്പൂൺ

സോസിന്

2. ടുമാറ്റോ പ്യൂരി - അര പായ്ക്കറ്റ്

ടുമാറ്റോ സോസ് - രണ്ടു വലിയ സ്പൂൺ

വെള്ളം - അരക്കപ്പ്

ഒലിവ് ഒായിൽ - കാൽ കപ്പ്‌

വെളുത്തുള്ളി - രണ്ട് അല്ലി, ചതച്ചത്

ഉപ്പ് - ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ

ഒറീഗാനോ - ഒരു ചെറിയ സ്പൂൺ

ബേസിൽ (രാമതുളസിയില) - ഒരു ചെറിയ സ്പൂൺ

റോസ്മേരി - ഒരു ചെറിയ സ്പൂൺ

3. മൊസെറല്ല ചീസ് ഗ്രേറ്റ്, ചെയ്തത് - ഒരു കപ്പ്‌

സവാള - ഒരു വലുത്, കഷണങ്ങളാക്കിയത്

സോസേജ് - മൂന്നു വലുത്, സ്ലൈസ് ചെയ്തത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്, പൊടി തൂവിയ തട്ടിൽ വച്ച് ഏകദേശം അഞ്ചു മിനിറ്റ് കുഴയ്ക്കുക.

∙ ഇത് ഒരു മണിക്കൂർ അനക്കാതെ വയ്ക്കണം.

∙സോസ് തയാറാക്കാൻ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു രണ്ടു മണിക്കൂർ വയ്ക്കുക.

∙ പിന്നീട് അവ്ൻ 2000C ൽ ചൂടാക്കിയിടുക.

∙ കുഴച്ചു വച്ചിരിക്കുന്ന മാവ്‌ രണ്ടു ഭാഗങ്ങളാക്കി, പൊടി തൂവിയ തട്ടിൽ വച്ച് പീറ്റ്സ ബേസിന്റെ പരുവത്തിൽ പരത്തുക.

∙ ഓരോ ബേസിനു മുകളിലും സോസ് ഒഴിച്ച് ചീസ്, സവാള, സോസേജ് എന്നിവ വയ്ക്കുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.