Friday 24 December 2021 10:51 AM IST : By Vanitha Pachakam

നാലുമണിക്കു കഴിക്കാം രുചിയൂറും പ്രോൺ ഡോനട്ട്സ്, ഇതിന്റെ രുചിയൊന്നു വേറെ തന്നെ!

douhnut



പ്രോൺ ഡോനട്ട്സ്

1. യീസ്‌റ്റ് - ഒന്നര ചെറിയ സ്പൂൺ

പാൽ - കാൽ കപ്പ്

2. പഞ്ചസാര - രണ്ടു ചെറിയ സ്പൂൺ

ഉപ്പ് - ഒരു നുള്ള്

3. മൈദ - 250 ഗ്രാം

വെണ്ണ - 50 ഗ്രാം

ബേക്കിങ് പൗഡർ - ഒരു ചെറിയ സ്പൂൺ

മുട്ട - ഒന്ന്

4. ചെമ്മീൻ - 100 ഗ്രാം

5. എണ്ണ - പാകത്തിന്

6. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി - അരയിഞ്ചു കഷണം

പച്ചമുളക് - രണ്ട് - മൂന്ന്, ചെറുതായി അരിഞ്ഞത്

7. മുളകുപൊടി - ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

8. ഉപ്പ് - പാകത്തിന്

മല്ലിയില അരിഞ്ഞത് - അരക്കപ്പ്

9. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ യീസ്‌റ്റ് ചെറുചൂടുള്ള പാലിൽ കലക്കുക. ഇതിൽ ഉപ്പും പഞ്ചസാരയും ചേർക്കുക. മൂന്നാമത്തെ ചേരുവയും യീസ്‌റ്റ് മിശ്രിതവും ചേർത്തു, കുഴച്ചു, മയമുള്ള മാവു തയാറാക്കുക.

∙ നന്നായി കുഴച്ചു മാറ്റി വയ്ക്കുക. മാവ് ഇരട്ടി വലുപ്പത്തിൽ പൊങ്ങി വരണം.

∙ ചെമ്മീൻ വൃത്തിയാക്കി വയ്ക്കുക.

∙ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി മൃദുവാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർക്കുക.

∙ പൊടികൾ മൂത്തമണം വരുമ്പോൾ, ഇതിലേക്ക് ചെമ്മീൻ ചേർത്തു തുടരെയിളക്കുക. മുഴുവൻ വെള്ളവും വലിയണം.

∙ പാകത്തിന് ഉപ്പും മല്ലിയിലയും ചേർത്തു വാങ്ങി വയ്ക്കുക. ഇതാണ് ഫില്ലിങ്.

∙ തയാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നു ചെറിയ ഉരുളകൾ ഉണ്ടാക്കുക.

∙ ഓരോ ഉരുളയുടെയും നടുവിൽ കുഴിയുണ്ടാക്കി, അതിൽ തയാറാക്കി വച്ചിരിക്കുന്ന ഫില്ലിങ് വച്ച് ഉരുട്ടുക.

∙ മയംപുരട്ടിയ ഒരു ട്രേയിൽ ഈ ഉരുളകൾ നിരത്തി വയ്ക്കുക. ഇരട്ടി വലുപ്പത്തിൽ പൊങ്ങി വരും.

∙ ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക.

∙ ഏതെങ്കിലും സോസിനൊപ്പം വിളമ്പുക.