Monday 09 May 2022 03:38 PM IST : By Annie

രുചിപ്പെരുമയിൽ തമ്പുരാൻകോഴി, അതിഥികൾക്ക് വേണ്ടിയൊരു സ്പെഷൽ ചിക്കൻ ഫ്രൈ!

thampuram

തമ്പുരാൻ കോഴി

1.നാടൻ കോഴി – ഒരു കിലോ

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.ഗ്രാമ്പൂ – ആറെണ്ണം

ഏലയ്ക്ക – നാലെണ്ണം

കറുവാപ്പട്ട – രണ്ട് കഷണം

ജീരകം – അര ചെറിയ സ്പൂൺ

4.സവാള – നാല്, അരിഞ്ഞത്

ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് – ഒന്നര ചെറിയ സ്പൂൺ

5.പച്ചമുളക് – നാല്, അരിഞ്ഞത്

6.തക്കാളി – ഒന്ന്, അരിഞ്ഞത്

കറിവേപ്പില – പാകത്തിന്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – നാലു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.തേങ്ങാപ്പാൽ – ഒരു കപ്പ്

9.കറിവേപ്പില, മല്ലിയില – അൽപം

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കുക.

∙ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, ജീരകം എന്നിവ മൂപ്പിക്കുക.

∙ഇതിലേക്ക് സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റും ചേർത്ത് വഴറ്റുക.

∙പച്ചമുളക് അരിഞ്ഞതു ചേർക്കുക.

∙തക്കാളി കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക.

∙ഇതിലേക്കു പൊടികളും ഉപ്പും ചേർക്കുക.

∙മസാല നന്നായി മൂത്തു വരുമ്പോൾ കോഴി കഷണങ്ങൾ ചേർത്തിളക്കുക.

∙അരക്കപ്പ് വെള്ളമൊഴിച്ച് നന്നായി വെന്തുവരുമ്പോൾ തേങ്ങാപ്പാൽ ചേർക്കാം.

∙വറ്റി വരുമ്പോൾ മല്ലിയിലയും കറിവേപ്പിലയും ചേർത്തു മൊരിച്ചെടുക്കുക.