Monday 13 July 2020 04:02 PM IST

ഓരോ നേരവും ഉൽസവമാക്കാൻ‍‍‍‍‍ ഫെസ്‌റ്റീവ് ചിക്കൻ! ഇന്നു തന്നെ പരീക്ഷിക്കൂ!

Merly M. Eldho

Chief Sub Editor

Festive Chickejn

1. ചിക്കൻ – ഒരു കിലോ

2. വെളുത്തുള്ളി – 15 അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

പച്ചമുളക് – നാല്

3. മുളകുപൊടി – മൂന്നു െചറിയ സ്പൂൺ

മല്ലിപ്പൊടി – മൂന്നു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

4. പെരുംജീരകം – ഒരു െചറിയ സ്പൂൺ

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – നാല്

കറുവാപ്പട്ട – രണ്ടിഞ്ചു കഷണം

5. എണ്ണ – പാകത്തിന്

6. സവാള – നാല്, അരിഞ്ഞത്

7. കടുക് – ഒരു െചറിയ സ്പൂൺ, അരച്ചത്

8. തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

9. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ചിക്കൻ ആവശ്യമുള്ള വലുപ്പത്തിൽ കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം. മൂന്നാമത്തെ ചേരുവ അൽപം വെള്ളത്തിൽ കലക്കി വയ്ക്കണം. നാലാമത്തെ ചേരുവ അരച്ചു വയ്ക്കണം.

∙എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം ചതച്ചു വച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙ഇതിലേക്ക് കടുക് അരച്ചതു ചേർത്തു വഴറ്റിയ ശേഷം വെള്ളത്തില്‍ കുഴച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙നന്നായി വഴന്നു മസാല മണം വരുമ്പോൾ മയത്തിൽ അരച്ചു വച്ചിരിക്കുന്ന നാലാമത്തെ ചേരുവ േചർത്തു വഴറ്റുക. നന്നായി വഴന്ന ശേഷം എട്ടാമത്തെ േചരുവയും ചിക്കനും േചർത്തു വഴറ്റുക.

∙ചെറുതീയിൽ വച്ചു ചിക്കൻ വേവിക്കുക. വെള്ളം േച ർക്കേണ്ട ആവശ്യമില്ല. ചിക്കൻ വെന്ത ശേഷം വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.