Monday 28 June 2021 12:02 PM IST

കുട്ടികൾക്കുപോലും എളുപ്പം തയാറാക്കാവുന്ന സ്നാക്ക്, പൊട്ടറ്റോ ഫിംങ്കേർസ്!

Liz Emmanuel

Sub Editor

ജഗഹദജ

പൊട്ടറ്റോ ഫിംങ്കേർസ്

1.ഉരുളക്കിഴങ്ങ് – രണ്ടു വലുത്

2.അരിപ്പൊടി – കാൽ കപ്പ്

കോൺഫ്ലോര്‍ – കാൽ കപ്പ്

വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ

ഗാർലിക് പൗ‍‍ഡർ – ഒരു ചെറിയ സ്പൂൺ

കറിവേപ്പില ചെറുതായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

വെണ്ണ – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.കോൺഫ്ലവർ – ഒരു വലിയ സ്പൂൺ

വെള്ളം – രണ്ടു വലിയ സ്പൂൺ

4.മൈദ – മൂന്നു വലിയ സ്പൂൺ

5.ബ്ര‍ഡ് പൊടിച്ചത് – അരക്കപ്പ്

6.എണ്ണ – വറുക്കാൻ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു പുഴുങ്ങി ഉടച്ചു വയ്ക്കുക.

∙ഇതിലേക്ക് രണ്ടാമത്തെ ചേരിവ ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക.

∙അല്പം വെള്ളം കൈയ്യില്‍ തടവി ഉരുളക്കിളങ്ങു മിശ്രിതത്തിൽ നിന്നും അല്പാല്പം വീതം എടുത്ത് ചെറിയ ഉരുളകളാക്കി ഫിംങ്കർ രൂപത്തിൽ ആക്കി 15 മിനിറ്റ് ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് വയ്ക്കുക.

∙ഒരോ ഫിംങ്കറും മൈദയിൽ പൊതിഞ്ഞ് കോൺഫ്ലവർ മിശ്രിതത്തിൽ മുക്കി ബ്ര‍ഡ് പൊടിച്ചതിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.

∙ചൂടോടെ സോസിനൊപ്പം വിളമ്പാം.