Thursday 25 November 2021 12:49 PM IST : By സ്വന്തം ലേഖകൻ

പച്ചരിയും മത്തങ്ങയും ചേർത്തൊരു പ‌ു‍ഡിങ്, ഈസി റെസിപ്പി!

pumpkin

മത്തങ്ങ പുഡിങ്

1.പച്ചരി – 250 ഗ്രാം

2.മത്തങ്ങ പൊടിയായി നുറുക്കിയത് – ഒരു കപ്പ്

3.ശർക്കര – 250 ഗ്രാം

4.ഏലയ്ക്ക – അഞ്ച്

5.ഉപ്പ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙പച്ചരി, വെള്ളത്തിൽ കുതിർത്തു തേങ്ങ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരയ്ക്കുക.

∙മത്തങ്ങാ കഷണങ്ങളും ഇതിന്റെ കൂടെ തന്നെ അരയ്ക്കുക.

∙ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ചെടുക്കുക.

∙ശർക്കര പാവും അരച്ചു വച്ച മാവ്, ഏലയ്ക്കാപ്പൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി കലക്കി ഇഡ്ഡലി പാത്രത്തിൽ ഒരു പ്ലേറ്റ് വച്ച് മാവ് അതിൽ ഒഴിച്ച് വേവിച്ചെടുക്കുക.