Thursday 19 November 2020 12:53 PM IST : By സ്വന്തം ലേഖകൻ

ഇനി ഏത്തക്കയുടെ തൊലി കളയല്ലേ, തയാറാക്കാം ഏത്തക്ക തൊലി എരിശ്ശേരി!

erissery

ഇനി ഏത്തക്കയുടെ തൊലി കളയല്ലേ, തയാറാക്കാം ഏത്തക്ക തൊലി എരിശ്ശേരി!

1.പച്ചക്കായത്തൊലി അരിഞ്ഞത് – രണ്ടു കപ്പ്

ചേന ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

‍2.വൻപയർ വേവിച്ചത് – ഒരു കപ്പ്

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

4.ശർക്കര ചുരണ്ടിയത് – ഒരു നുള്ള്

5.വെളിച്ചെണ്ണ – പാകത്തിന്

6.കടുക് – അര ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

വറ്റൽമുളക് – നാല്, കഷണങ്ങളാക്കിയത്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

ചുവടുകട്ടിയുള്ള പാത്രത്തിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.

ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തിളക്കി തിളയ്ക്കുമ്പോൾ തേങ്ങ, ജീരകം ചേർത്തരച്ചതും ആവശ്യമെങ്കിൽ അല്പം ചൂടുവെള്ളവും ശർക്കരയും ചേർത്തിളക്കി വാങ്ങാം.

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ ചേർത്തു ബ്രൗൺ നിറമാകുമ്പോൾ വാങ്ങി കറിയിൽ ഒഴിക്കുക.

കടപ്പാട്

ലീല നാരായണൻ

ബെംഗളൂരൂ