ജുവൽഡ് ജവഹർ പുലാവ്
1.നീളമുള്ള ബസ്മതി അരി – രണ്ടു കപ്പ്
2.ഉപ്പ – പാകത്തിന്
എണ്ണ – ഒരു ചെറിയ സ്പൂൺ
3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പഞ്ചസാര – അര ചെറിയ സ്പൂൺ
4.ഓറഞ്ചുതൊലി – ഒരു വലിയ ഓറഞ്ചിന്റേത്
5.നെയ്യ് – പാകത്തിന്
6.ഉണങ്ങിയ ക്രാൻബെറി പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ബദാം അരിഞ്ഞത് – അരക്കപ്പ്
പിസ്ത അരിഞ്ഞത് – അരക്കപ്പ്
ഉണക്കമുന്തിരി – അരക്കപ്പ്
കശുവണ്ടിപ്പരിപ്പ് – അരക്കപ്പ്
7.എണ്ണ – പാകത്തിന്
8.ഓറഞ്ച് എസ്സൻസ് – രണ്ടുതുള്ളി
9.കാരറ്റ് – രണ്ട്, തൊലി കളഞ്ഞു തീപ്പെട്ടിക്കമ്പിന്റെ വലുപ്പത്തിൽ അരിഞ്ഞത്
10.കറുവാപ്പട്ട – നാലിഞ്ചു നീളമുള്ള കഷണം
ഏലയ്ക്ക – രണ്ട്, പൊടിച്ചത്
11.വെണ്ണ – പാകത്തിന്
12.ചിക്കൻ – 100 ഗ്രാം, ഉപ്പും കുരുമുളകും പുരട്ടിയത്
പാകം ചെയ്യുന്ന വിധം
അരി കഴുകി വെള്ളത്തിൽ കുതിർത്തശേഷം ഊറ്റിവയ്ക്കുക.
ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി ചേർത്ത് എണ്ണയും ഉപ്പും ചേർത്തു മുക്കാൽ വേവിൽ ഊറ്റി വയ്ക്കുക.
പഞ്ചസാരയിൽ മഞ്ഞൾപ്പൊടി ചേർത്തു മിക്സിയിൽ പൊടിച്ചു വയ്ക്കുക.
ഓറഞ്ചുതൊലി മാത്രം അടർത്തിയെടുത്ത് അല്പം വെള്ളം ചേർത്തു തിളപ്പിച്ചു മാറ്റിവയ്ക്കണം.
കയ്പുരസം മാറാനാണിത്. പിന്നീട് നീളത്തിൽ അരിഞ്ഞു വയ്ക്കണം. നെയ്യ് ചൂടാക്കി ആറാമത്തെ ചേരുവ വറുത്തുകോരി വയ്ക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി പഞ്ചസാര പൊടിച്ചതും ഓറഞ്ച് എസ്സൻസും കാരറ്റും ഓറഞ്ച്തൊലി അരിഞ്ഞതും ഏലയ്ക്കയും കറുവാപ്പട്ടയും ചേർത്തു ചൂടാക്കുക.
അല്പാല്പം വെള്ളം ചേർത്തു കാരമലൈസ് ചെയ്തു വാങ്ങി വയ്ക്കണം.
ഇനി ചോറു സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ ചോറു വേവിച്ചതും തയാറാക്കിയ കാരറ്റ് ഓറഞ്ചു മിശ്രിതവും ചേർത്തു കുടഞ്ഞു യോജിപ്പിക്കുക. ഇത് അടച്ചു വച്ചു 10 മിനിറ്റ് ചെറുതീയിൽ വയ്ക്കണം.
വെന്തശേഷം വാങ്ങാം. വെണ്ണ ചൂടാക്കി ചിക്കൻ വറുത്തു കോരിയതും വറുത്തു വച്ചിരിക്കുന്ന നട്സും മുകളിൽ വിതറി ചൂടോടെ വിളമ്പാം.
കടപ്പാട്
അദീല സെമിം