Tuesday 30 November 2021 02:48 PM IST : By Mini

ആരോഗ്യവും സ്വാദും ഒരുമിച്ച്, തയാറാക്കാം മുരിങ്ങയിലക്കൂട്ടാൻ!

muringa

മുരിങ്ങയിലക്കൂട്ടാൻ

ഒരു കപ്പ് മുരിങ്ങയില നന്നാക്കിയെടുത്ത് ഒരു വലിയ സ്പൂൺ നെയ്യിൽ വഴറ്റുക. ഇതിൽ പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും രണ്ടു കപ്പ് വെള്ളവും ചേർത്തു തിളപ്പിക്കുക. മുരിങ്ങയില വെന്തശേഷം ഒരു മുറി തേങ്ങ ചുരണ്ടിയത്, നാലു ചുവന്ന മുളക്, ഒരു ചെറിയ സ്പൂൺ ജീരകം എന്നിവ മയത്തിൽ അരച്ചതു ചേർക്കുക. തിളയ്ക്കുമ്പോൾ തീ അണയ്ക്കുക. ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ചെറിയ സ്പൂൺ വീതം കടുക്, അരി, നാലു ചുവന്നുള്ളി അരിഞ്ഞത് രണ്ടു വറ്റൽമുളകു രണ്ടാക്കിയത് എന്നിവ മൂപ്പിച്ചു കറിയിൽ ചേർക്കുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam