Wednesday 24 February 2021 12:12 PM IST : By സ്വന്തം ലേഖകൻ

കുമ്പിളിൽ ഒരു കുട്ടി അട, ഈസി ഓട്സ് അട!

oats

ഓട്സ് അട

1.ഓട്സ് – രണ്ടു കപ്പ്

2.ഉപ്പ്, വെള്ളം – പാകത്തിന്

3.ജീരകം ചതച്ചത് – ഒരു ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

പഞ്ചസാര – നാലു സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഓട്സിൽ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു കുതിർത്തു വയ്ക്കുക.

∙അഞ്ചു മിനിറ്റിനു ശേഷം മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കണം.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙വഴനയില കുമ്പിൾകുത്തി ഓട്സ് മിശ്രിതം നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. പ‍ഞ്ചസാര ഇല്ലാതെയും ഉണ്ടാക്കാം

കടപ്പാട്

പ്രഭ കെ. കർത്ത

പെരുമ്പാവൂർ