Thursday 09 April 2020 05:38 PM IST : By സ്വന്തം ലേഖകൻ

രുചികരമായ ചീര– ഉരുളക്കിഴങ്ങു തോരൻ

cheera-kappa-thoran

ഒരു ഉരുളക്കിഴങ്ങ് പാകത്തിന് ഉപ്പു ചേർത്തു വേവിച്ചു പൊടിച്ച് വയ്ക്കുക. ചീനച്ചട്ടിയിൽ ഒന്നര വലിയ സ്പൂൺ എണ്ണ ഒഴിച്ച് അഞ്ചു ചുവന്നുള്ളിയും നാല് അ ല്ലി വെളുത്തുള്ളിയും ചതച്ചതു ചേർത്ത് ഇളക്കുക. ഇതിലേക്കു മൂന്നു വറ്റൽമുളക് ചതച്ചതും ചേർത്തു മൂപ്പിക്കണം. ഇ തിൽ ചീര അരിഞ്ഞതു രണ്ടു കപ്പ് പാകത്തിന് ഉപ്പു ചേർത്തു വേവിക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങു പൊടിച്ചതും കാൽ കപ്പ് തേങ്ങ ചുരണ്ടിയതും ചേർത്തു നന്നായി ചിക്കിത്തോർത്തി എടുക്കാം. 

-അന്നു കെ. ബാലൻ, കോതയൂർ, പാലക്കാട്.

Tags:
  • Pachakam