Wednesday 29 April 2020 12:41 PM IST

കൊറോണ കാലത്തെ എസി ഉപയോഗം അപകടകരമോ? കേന്ദ്ര മാർഗനിർദേശങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

ac-story

ചൂട് തിളച്ചു മറിയുമ്പോൾ എസിയോ എയർ കൂളറോ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിലാണ് പലരും... പക്ഷേ കൊറോണ വ്യാപനത്തിന് എ സി കാരണമാകുമെന്ന് ആശങ്ക നിലനിൽക്കെ ധൈര്യമായി ഉപയോഗിക്കുന്നത് എങ്ങനെ?

എ സി ഉപയോഗം കോവിഡ്​ 19 വ്യാപന തോത് കൂട്ടുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വീടുകളിലെയും ഓഫീസുകളിലേയും എ.സി ഉപയോഗം സംബന്ധിച്ച്​ ഈ അടുത്ത് കേന്ദ്രസർക്കാർ ചില മാർഗനിർദേശങ്ങൾ നൽകിയത് . ഇന്ത്യൻ സൊ​ൈസറ്റി​ ഓഫ്​ റഫ്രിജറേറ്റിങ്​ആൻഡ്​ എയർ കണ്ടീഷനർ എൻജിനീയേഴ്​സ്​തയാറാക്കിയ 18 പേജുള്ള മാർഗനിർദേശം പുറത്തു വിട്ടത് കേന്ദ്ര പൊതുമരാമത് വകുപ്പാണ്. മാർഗ നിർദേശങ്ങൾ ചുവടെ പറയുന്നു...

. വീടുകളിലെ എ സി യുടെ താപനില 24 ഡിഗ്രി ക്കും 30 ഡിഗ്രിക്കും മദ്ധ്യേ ആയിരിക്കണം. ആർദ്രത 40-70 ശതമാനം ആകാം.

. പുറമെ നിന്നുള്ള വായു കൂടി എ സി യിൽ നിന്നുള്ള തണുത്ത വായുവിന്റെ ഒപ്പം കലരേണ്ടതിനാൽ എ സി പ്രവർത്തിപ്പിക്കുമ്പോൾ ജനാലകൾ ചെറുതായി തുറന്നിടണം. എക്സ്ഹോസ്റ്റ് ഫാൻ ഉണ്ടെങ്കിൽ അതു പ്രവർത്തിപ്പിക്കാം.

. എ സി ഇടാത്തപ്പോഴും ജനാലകകൾ തുറന്നിട്ട് മുറിയിൽ  വായു സഞ്ചാരം ഉറപ്പാക്കണം. കൂടുതൽ സുരക്ഷിതത്വത്തിനായി എ സി സെർവിസിന്റെ ഇടവേള കൂട്ടാം.

. ഒരുപാട് കാലം അടച്ചിട്ട കടകളും മറ്റും പ്രവർത്തനം തുടങ്ങും മുൻപ് അത്യാവശ്യം വേണ്ട എ സി സെർവീസിങ് നടത്തണം. ഇല്ലെങ്കിൽ അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

.സെൻട്രലൈസ്ഡ് എ സി യുടെ കാര്യത്തിൽ അത്ര സുരക്ഷിതത്വം പറയാനാവില്ല. കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുകയേ വഴിയുള്ളു.

. ഇവാപൊറേറ്റിവ് കൂളറുകൾ ഉപയോഗിക്കുമ്പോഴും പുറമെ നിന്നുള്ള വായു വലിച്ചെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. മുറിയിലെ ഈർപ്പം കുറയ്ക്കാൻ ജനാലകൾ തുറന്നിടാൻ മറക്കരുത്.

. കൂളറിൽ ഒരു എയർ ഫിൽറ്റർ കൂടി പിടിപ്പിച്ചാൽ പൊടി മുറിക്കുള്ളിൽ തങ്ങി നിൽക്കുന്നത് തടയാം. ഇത് ഒരു അധിക സുരക്ഷിതത്വം നൽകും.

∙ പുറമെ നിന്നുള്ള വായു വലിച്ചെടുക്കാത്ത തരം പോർട്ടബിൾ കൂളറുകൾ ഒഴിവാക്കുക.

. സാധാരണ ഇലക്ട്രിക് ഫാൻ ഉപയോഗിക്കുമ്പോഴും ജനലുകൾ ഭാഗികമായി തുറന്നിട്ട്‌ പുറമെ നിന്നുള്ള വായു കടക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.

Tags:
  • Manorama Arogyam
  • Health Tips