Friday 26 February 2021 05:22 PM IST

മുട്ടുമടക്കാതെ, കസേരയിൽ ഇരുന്ന് യോഗ ചെയ്യാം: വിഡിയോ കാണാം

Asha Thomas

Senior Sub Editor, Manorama Arogyam

chairyoga4235

യോഗ വളരെയധികം ആരോഗ്യഗുണം നൽകുന്ന വ്യായാമമാണെന്നതിൽ തർക്കമില്ല.  എന്നാൽ, കുനിഞ്ഞും നിവർന്നും മുട്ടുമടക്കി നിലം പറ്റെ ഇരുന്നുമൊക്കെ ചെയ്യുന്ന യോഗാസനങ്ങൾ പലപ്പോഴും പ്രായമായവർക്ക് അപ്രാപ്യമാണ്. പ്രായമേറുന്നതനുസരിച്ച് ശരീരത്തിനു വഴക്കം കുറയുകയും ബാലൻസ് നഷ്ടപ്പെടുകയും മുട്ടുമടക്കാൻ പ്രയാസമാവുകയും ചെയ്യുമ്പോൾ യോഗ വേണ്ട എന്നു വയ്ക്കാതെ തരമില്ല തന്നെ. 

ഇതാ, മുട്ടുമടങ്ങാത്തവർക്കും ഈസിയായി ചെയ്യാവുന്ന, ഒരു കസേരയുടെ മാത്രം സഹായം ആവശ്യമുള്ള ചെയർ യോഗ പാഠങ്ങളുമായി എത്തുന്നു തിരുവനന്തപുരം സ്വദേശിയും വർഷങ്ങളായി യോഗ പരിശീലിക്കുന്നയാളുമായ ഗിരിജ വേണുഗോപാൽ. കോവിഡ് മൂലം വീടിനു പുറത്തിറങ്ങാതെ കഴിയുന്ന വയോജനങ്ങൾക്ക് ടീച്ചർ സൂം വഴി ഒാൺലൈനായി ചെയർ യോഗ ക്ലാസ്സുകൾ ആരംഭിച്ചു. ഗോൾഡൻ സർക്കിൾ എന്ന പേരിലുള്ള യോഗാപരിശീലന ക്ലാസ്സ് 50 വയസ്സും അതിനു മുകളിലുമുള്ളവർക്കാണ്.

50–ഒാളം ആസനങ്ങൾ ചെയ്യേണ്ട വിധം കാണിച്ചുകൊടുത്തു പഠിപ്പിക്കും. ഒന്നര മണിക്കൂർ നേരമാണ് ഒരു സെഷൻ. ബാലൻസ് ഇല്ലാത്തവർക്കും മുട്ടുമടങ്ങാത്തവർക്കുമൊക്കെ സുഖമായി ചെയ്യാവുന്ന ചെയർ യോഗ ആസനങ്ങളാണ് ഗിരിജ ടീച്ചർ  കാണിക്കുന്നത്. സൂര്യനമസ്കാരം പോലുള്ള നിത്യേന ചെയ്യാവുന്ന യോഗാസനങ്ങളും ചില്ലറ പരിഷ്കാരങ്ങൾ വരുത്തി കസേരയിൽ ഇരുന്നു ചെയ്യാവുന്നതുപോലെയാക്കിയിട്ടുണ്ട് ടീച്ചർ.

കസേരയിൽ ഇരുന്നു ചെയ്യാവുന്ന ഏതാനും ലളിതമായ യോഗാസനങ്ങൾ കാണാം.

ചെയർ യോഗയെക്കുറിച്ച് കൂടുതൽ അറിയാൻ

Tags:
  • Manorama Arogyam
  • Health Tips