അമ്മമാരുടെ കണ്ണുകളിൽ മാത്രം കാണുന്ന സ്നേഹത്തിന്റെ ഒരു പൊൻതിളക്കമുണ്ട്. അമ്മയുടെ ഹൃദയത്തിന്റെ ഉൾത്തട്ടിൽ മാത്രമൊഴുകുന്ന വാൽസല്യത്തിന്റെ ഒരു കടലുമുണ്ട്. ഉടലെന്ന ചിപ്പിയിൽ മുത്ത് വിടരും പോലെ സ്വത്വത്തിന്റെ പാതിയായി ഒരു തളിരിതൾ പ്രാണൻ കൈകളിലെത്തുമ്പോൾ ഈ സ്നേഹവാൽസല്യങ്ങൾ പുതിയൊരു ലോകം തീർക്കും. അതാണ് മാതൃത്വം. തിരുവനന്തപുരത്ത് പാൽക്കുളങ്ങരയിലെ ശ്രീചക്ര എന്ന വീട്ടിലും ഇതേ സ്നേഹത്തിളക്കമുള്ള കണ്ണുകൾ കണ്ടു. വാക്കുകളിൽ തിരയിളകുന്ന നറുംവാൽസല്യം.
മാതൃത്വമെന്ന ആനന്ദത്തിലേക്ക് ഡോ. ദിവ്യ എസ്. അയ്യർ െഎഎഎസ് എത്തിയിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുഞ്ഞു മൽഹാറിനെ കാത്തിരുന്ന ആ മനോഹരകാലം പങ്കുവയ്ക്കുകയാണ് ഡോക്ടർ കൂടിയായ ഈ യുവ െഎഎഎസ് ഒാഫിസർ. അമ്മയാകാൻ എങ്ങനെ തയാറെടുത്തെന്നു വിശദമാക്കുന്നതിനൊപ്പം ഗർഭകാലത്തെ ഒാരോ സ്ത്രീയും എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും ഡോ. ദിവ്യ എസ്. അയ്യർ ഒാർമിപ്പിക്കുന്നുണ്ട്. ഗർഭകാലത്തെ ആഹാരശീലങ്ങളും മാനസികവൈകാരികസമ്മർദങ്ങളെ നേരിട്ട വഴികളുമെല്ലാം ആ വാക്കുകളിൽ വിടരുന്നു...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരള സംസ്ഥാന മിഷൻ ഡയറക്ടറാണ് ഇപ്പോൾ ഡോ. ദിവ്യ എസ്. അയ്യർ. അരുവിക്കര എംഎൽ എ കെ. എസ്. ശബരീനാഥന്റെ ഭാര്യയും കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ജി.കാർത്തികേയന്റെ മരുമകളുമാണ് ദിവ്യ.
വിഡിയോ കാണാം;