Tuesday 11 February 2020 04:35 PM IST

‘റെഡ്മീറ്റും വെണ്ടക്കയും കഴിച്ചാൽ ശരീരഭാരം കൂടും’; വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ ചെയ്യുന്ന അബദ്ധങ്ങൾ

Santhosh Sisupal

Senior Sub Editor

weight-gain മോഡലുകൾ: കെസിയ, സന

വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിലും അനാരോഗ്യകരമായ പ്രവണതകൾ വണ്ണം കൂട്ടുന്ന കാര്യത്തിലാണുള്ളത്. മെലിഞ്ഞ ശരീരം സൗന്ദര്യ പ്രശ്നമായി കാണുന്നവരാണ് വണ്ണം കൂട്ടാൻ ശ്രമിക്കുന്നതിലധികവും. നിത്യജീവിതത്തിെല എല്ലാ കാര്യങ്ങളും ആരോഗ്യകരമായി, ചുറുചുറുക്കോടെ നിർവഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ, മെലിച്ചിൽ ഏതെങ്കിലും രോഗത്താലോ അല്ലെങ്കിൽ, മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ ചെയ്യുന്ന ചില അബദ്ധങ്ങൾ നോക്കാം...

ശരീരതൂക്കം കൂട്ടാൻ വെണ്ടയ്ക്ക ധാരാളം ഉപയോഗിക്കണം?

വെണ്ടയ്ക്കയിൽ ധാരാളം കൊഴുപ്പുള്ളതിനാൽ ശരീരഭാരം കൂട്ടാൻ സഹായിക്കും എന്നാണു പലരും കരുതുന്നത്. അതിലുള്ള ജെൽ േപാലുള്ള പദാർഥം ശരീരതൂക്കം കൂട്ടാൻ സഹായിക്കും എന്നു കരുതി ധാരാളമായി കഴിക്കുന്നവരുണ്ട്. വെണ്ടയ്ക്ക തീർച്ചയായും പോഷകസമ്പുഷ്ടമായ പച്ചക്കറിയാണ്. എന്നാൽ അത് ആവശ്യത്തിലധികം കഴിച്ചതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ല. 100 ഗ്രാം വെണ്ടയ്ക്കയിൽ 0.2 gm മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ. ശരീരതൂക്കം കൂട്ടാൻ ഇതു സഹായിക്കില്ല. വെണ്ടക്കയിലെ ജെൽ പോലെവഴുവഴുപ്പുള്ള പദാർഥം കൊഴുപ്പല്ല.

റെ‍ഡ് മീറ്റ് ധാരാളം കഴിക്കാം?

വണ്ണം കൂട്ടാനായി കാള, പോത്ത്, ആട്, പന്നി, പശു തുടങ്ങിയ മൃഗമാംസം അഥവാ റെഡ് മീറ്റ് ധാരാളമായി കഴിക്കുന്നവരുണ്ട്. ഇരുമ്പിന്റെയും ബി വൈറ്റമിനുകളുടെയും പ്രോട്ടീനിന്റെയും വലിയ ഉറവിടമാണ് ചുവന്നമാംസം. എന്നാൽ കൊഴുപ്പ് വേർതിരിക്കാനാകാത്തവിധം മാംസത്തിലുള്ളതിനാൽ ഉയർന്ന കാലറി മൂല്യം റെ‍ഡ്മീറ്റിനുണ്ട്. ഇത് ഉയർന്ന അളവിൽ കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലമുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ഇടയ്ക്കു മാത്രം റെഡ്മീറ്റ് കഴിക്കാം. ഒപ്പം വേണ്ടത്ര വ്യായാമവും ചെയ്താൽ മെലിച്ചിൽ മാറ്റാം.

വിവരങ്ങൾക്ക് കടപ്പാട്;

1.ഡോ. റോയ് ആർ. ചന്ദ്രൻ

അസോ.പ്രഫസർ

ഫിസിക്കൽ മെഡിസിൻ&

റീഹാബിലിറ്റേഷൻ.

ഇൻ–ചാർജ്, ഒബിസിറ്റി ക്ലിനിക്

ഗവ.മെ‍ഡി.കോളജ്, കോഴിക്കോട്

2. ഗീതു സനൽ

ചീഫ് ഡയറ്റീഷൻ

ജ്യോതി ദേവ്സ് ‌

ഡയബെറ്റിസ് സെന്റർ

തിരുവനന്തപുരം