കോവിഡ് കാലത്താണ് കൈ കഴുകലിന് ഇത്രയധികം പ്രാധാന്യമുണ്ടെന്ന് നാം മനസ്സിലാക്കുന്നത്. കൊറോണയെ തടയാനുള്ള ശക്തമായ നടപടിയായി കൈ കഴുകൽ മാറി. ഇന്ന് ലോക കൈ കഴുകൽ ദിനത്തിൽ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് തിരുവനന്തപുരം എസ്‌യുറ്റി ആശുപത്രിയിലെ പ്രമുഖ അണുരോഗ വിദഗ്ധൻ ഡോ. ഷെരീക്ക് പി. എസ്.
‘‘മനുഷ്യ ശരീരത്തിലേക്ക് രോഗാണു പകരുന്ന പ്രധാനമാർഗ്ഗമാണ് കൈകളിലൂടെ ഉള്ള സ്പര്‍ശനം വഴി ശ്വാസകോശത്തിലേയ്ക്ക് എത്തി ചേരുക എന്നത്. പ്രത്യേകിച്ച് കോവിഡിന്റെ കാര്യത്തിൽ രോഗബാധിതരായ രോഗികളെ നാം അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കുന്നത് വഴി ഈ വൈറസ് നമ്മുടെ കൈകളിലേക്കും തുടര്‍ന്ന് നാം മൂക്കിനടുത്തേക്ക് കൈ എത്തിച്ചാല്‍ (പ്രത്യേകിച്ച് മാസ്‌കില്ലാതെ) അത് മനുഷ്യ ശരീരത്തിലേക്കും എത്തിച്ചേരുകയും അണുബാധയുണ്ടാകുകയും ചെയ്യുന്നു.
ശരിയായ കൈ കഴുകൽ എങ്ങനെ വേണമെന്നതു സംബന്ധിച്ചും കൈകഴുകൽ വഴി തടയാവുന്ന രോഗങ്ങളെ കുറിച്ചും വിശദമായി അറിയാൻ വിഡിയോ കാണാം.