Saturday 01 December 2018 12:22 PM IST : By സ്വന്തം ലേഖകൻ

അകാലനരയും മുടികൊഴിച്ചിലും ഓർത്ത് ഇനി ടെൻഷൻ വേണ്ട; ആയുർവേദത്തിലുണ്ട് ചില സിമ്പിൾ ട്രിക്കുകൾ

hair-problems

ചെറുപ്പത്തിലേ നര ബാധിക്കുന്നതു വലിയ മനോവിഷമം ഉണ്ടാക്കും. മുടികൊഴിച്ചിലിനും നരബാധയ്ക്കും മുഖ്യകാരണം പോഷകാഹാരക്കുറവുതന്നെയാണ്. തടിക്കാതിരിക്കാൻ ആഹാരം തീരെ കുറച്ചും മുടികൊഴിച്ചിലിന് ഏതെങ്കിലും എണ്ണകൾ തലയിൽ പുരട്ടിയും നിരാശരായവർ ധാരാളം ഉണ്ട്.

രക്തത്തിലൂടെ ആവശ്യമായ പോഷണം കൃത്യമായി ലഭിച്ചാലേ മുടി സ്വാഭാവിക നിറത്തോടെ സമൃദ്ധമായി വളരൂ. ഇലക്കറികൾ ഉൾപ്പെടെയുള്ള സസ്യാഹാരങ്ങളും മുട്ട, പാൽ എന്നിവയും പഴവർഗങ്ങളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തണം. കൂടാതെ കടുത്ത മനഃസംഘർഷങ്ങൾ, തുടർച്ചയായ പനി, ഹോർമോൺ രോഗങ്ങൾ, തല കഴുകുന്ന വെള്ളത്തിന്റെ ഗുണക്കുറവ്, ക്ലോറിൻ കലർന്ന ജലം, രാസൗഷധങ്ങളുടെ അമിതോപയോഗം, ശരീരം ക്ഷീണിക്കുക എന്നിവയും അകാലനരയുടെ പാരമ്പര്യവും മുടി നരയ്ക്കാനും മുടികൊഴിച്ചിലിനും ഉള്ള കാരണങ്ങളാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവും ശരീരക്ഷീണവും പോഷകന്യൂനതയെയാണു സൂചിപ്പിക്കുന്നത്. പോഷകസമൃദ്ധമായ ആഹാരം കഴിച്ച് മുടിനരയ്ക്കാതിരിക്കുവാനും െകാഴിയുന്നതു തടയുവാനും സഹായകമായ ഒൗഷധീകരിച്ച െെതലങ്ങൾ വിദഗ്ധോപദേശത്തിൽ തലയോട്ടിയിൽ നന്നായി അമർത്തി തേച്ചു പിടിപ്പിക്കണം. നസ്യപ്രയോഗവും ഉള്ളിലേക്കുപയോഗിക്കാവുന്ന മരുന്നുകളും കൂടുതൽ മുടിനരയ്ക്കാതിരിക്കാൻ പ്രയോജനപ്പെടുത്തണം.

ച്യവനപ്രാശം, നാരസിംഹരസായനം, ദശമൂലഹരിതകിലേഹം, അശ്വഗന്ധാദിലേഹം, ദശമൂലാരിഷ്ടം, അശ്വഗന്ധാരിഷ്ടം എന്നിവയും പ്രപുണ്ഡരീക െെതലം, കഞ്ഞുണ്യാദിെെതലം, കേശരഞ്ജിനി

െെതലം, ഭൃംഗാമലകാദിെെതലം എന്നീ എണ്ണകളും വിദഗ്ധ നിർദേശത്തിൽ ഉപയോഗിക്കാം. കറിവേപ്പിൻതൊലി, െെമലാഞ്ചി, നെല്ലിക്ക, െെകയോന്നി, കറ്റാർവാഴ ഇവ ചേർത്തു നന്നായരച്ച് തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക. ഉണക്കനെല്ലിക്ക പൊടിച്ചു ചേർത്തു തിളപ്പിച്ചാറിയ കഞ്ഞിവെള്ളം കൊണ്ടു തല കഴുകാം. അരിത്തവിട് തെങ്ങിൻചക്കര ചേർത്ത് ഇടിച്ചു യോജിപ്പിച്ചു നിത്യേന കഴിക്കുക. കറിവേപ്പില നന്നായരച്ചു ചേർത്തു പാകപ്പെടുത്തിയ വെളിച്ചെണ്ണയും െെമലാഞ്ചിയിലയരച്ച് തണലിലുണക്കി പൊടിച്ചു വെളിച്ചെണ്ണയിൽ ചാലിച്ചതും തലയിൽ തേയ്ക്കാം. ത്രിഫലാചൂർണം പതിവായി കഴിക്കുന്നതു ഗുണം ചെയ്യും. കീഴാർനെല്ലി സമൂലമരച്ച് താളിയാക്കി തലകഴുകാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ.കെ.മുരളീധരൻ പിള്ള

തൃശൂർ വൈദ്യരത്നം ആയുർവേദ

കോളജ് മുൻ പ്രിൻസിപ്പലും

പ്രമുഖ ചികിത്സകനും.

ഇപ്പോൾ വൈദ്യരത്നം ആയുർവേദ

ഫൗണ്ടേഷന്റെ മെഡിക്കൽ ഡയറക്ടർ.

drkmpillai@yahoo.co.in