Friday 07 February 2020 11:30 AM IST : By സ്വന്തം ലേഖകൻ

ചെവിയിലേക്ക് തുളച്ചു കയറുന്നത് ഉച്ചഭാഷിണിയുടെ അതേ ശബ്ദം; ഹെഡ് ഫോണുകളുടെ അമിതോപയോഗം പണിയാകും

headphones

ഇന്ന് ബസിലും ട്രെയിനിലും എന്തിനേറെ ബസ്‌സ്റ്റോപ്പുകളിലും എല്ലായിടത്തും കാണാം, ഇയർഫോൺ അഥവാ ഹെഡ് ഫോൺ െചവിയിൽ തിരുകി പാട്ട് േകട്ടും സിനിമാ കണ്ടും ആസ്വദിച്ചിരിക്കുന്നവരെ. ഇങ്ങനെ എപ്പോഴും െചവിയിൽ ഇയർഫോൺ വയ്ക്കുന്നത് നല്ലതാണോ?

∙ സാധാരണ ഉച്ചഭാഷിണിയുടെ അതേ പ്രവർത്തനം തന്നെയാണ് െഹഡ്ഫോണുകൾക്കും. ശബ്ദകാഠിന്യത്തെ ആവശ്യാനുസരണം നിയന്ത്രിക്കാനും അതിനെ വളച്ചൊടിക്കാതെ കേൾപ്പിക്കാനും െഹഡ് ഫോണുകൾക്കു കഴിയും.

∙ പല തരത്തിലുള്ള ഹെഡ് ഫോണുകൾ ഉണ്ട്. െചവിക്കുട മുഴുവനും മറയ്ക്കുന്ന സെർകം ഔറൽ, കർണനാളിയെ അടയ്ക്കുന്ന സുപ്രാ ഒാറൽ (supra Aural), കർണനാളിക്കുള്ളിൽ വയ്ക്കുന്ന ഇയർ ബഡ് (Ear bud), കർണനാളിക്കകത്ത് അമർന്നിരിക്കുന്ന ഇയർകനാൽ (Ear canal) ഫോൺ എന്നിവ. െചവിക്കുടയ്ക്കു ചുറ്റും അമർന്നിരിക്കുന്ന സെർകം ഒാറൽ (Circum Aural) െഹഡ് ഫോണാണ് കൂടുതൽ സൗകര്യപ്രദം. വേദനയും ഉണ്ടാകില്ല.

∙ ഇയർബഡ് ധരിക്കുമ്പോൾ ഉണ്ടാകുന്ന വേദന കുറയ്ക്കാൻ കർണനാളിക്കുള്ളിലേക്കു കടക്കുന്ന ഭാഗത്തു ഫോം പാഡ് ഘടിപ്പിച്ചാൽ മതി.

∙ െഹഡ്ഫോണിന്റെ ഒാരോ വശത്തും എൽ ആർ എന്നീ അക്ഷരങ്ങൾ എഴുതിയിട്ടുണ്ടാകും. എൽ എന്നത് ഇടതു െചവിയിൽ വയ്ക്കാനുള്ളതും ആർ എന്നുള്ളത് വലതു െചവിയിലേക്കുള്ളതും. ഇതനുസരിച്ച് തന്നെ വയ്ക്കുക. കാരണം കർണനാളത്തിന്റെ സ്ഥാനമനുസരിച്ചാണ് ഇത്തരത്തിൽ തരംതിരിച്ചിരിക്കുന്നത്.

∙ െഹഡ്ഫോൺ കാരണം കൂടിയ അളവിലും കൂടിയ സമയത്തേക്കും ശബ്ദം െചവിയിൽ പതിക്കുന്നത് താൽകാലികമായോ സ്ഥിരമായോ ആയ കേൾ‍വിക്കുറവിലേക്കു നയിക്കാം.

∙ വ്യായാമം െചയ്യുമ്പോൾ െഹഡ്ഫോൺ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വ്യായാമം െചയ്യുമ്പോൾ കാലുകളിലേക്കു കൈകളിലേക്കും രക്തയോട്ടം കൂടുകയും കർണങ്ങളിലേക്കുള്ളതു കുറയുകയും െചയ്യും. ഈ സാഹചര്യത്തിൽ അമിത ശബ്ദം െകാണ്ടുള്ള അപകടം വർധിക്കും. െഹ‍ഡ് ഫോണുകളുെട അമിതോപയോഗം െകാണ്ട് പടിപടിയായി വഷളാകുന്ന, പ്രത്യേകിച്ച് അപായ സൂചനകൾ‍ ഒന്നും ഇല്ലാത്ത േകൾവിക്കുറവ് വരാം.

∙ നിരന്തരം കൂടുതൽ സമയം െഹഡ്ഫോൺ ഉപയോഗിക്കേണ്ടിവന്നാൽ ഒാരോ മണിക്കൂറിനുമിടയിൽ അഞ്ച് മിനിറ്റ് വിശ്രമം നൽകുക.

∙ ഒരാൾ ഉപയോഗിക്കുന്ന െഹഡ്ഫോൺ കഴിവതും മറ്റൊരാൾ ഉപയോഗിക്കരുത്. െചവിയിലെ അണുക്കൾ പകരാനിടയാകും.

∙ അണുനാശിനി ലായനി െകാണ്ട് െഹഡ്ഫോൺ വൃത്തിയാക്കി ഉണക്കിവയ്ക്കാം. വൃത്തിഹീനമായ ൈകകൾ െകാണ്ട് ഇയർ ബഡ് െതാടരുത്.

കടപ്പാട്;

േഡാ. ബി. സുമാദേവി

ഇഎൻടി സർജൻ, ഇഎസ്ഐ ഹോസ്പിറ്റൽ, എറണാകുളം

drsumadevib.2005@yahoo.co.in