Friday 16 April 2021 12:33 PM IST : By സ്വന്തം ലേഖകൻ

രണ്ടാഴ്ചയിലേറ നീണ്ടു നിൽക്കുന്ന ലക്ഷണങ്ങൾ, ലോങ് കോവിഡിനെ പേടിക്കണോ?: മാനദണ്ഡവുമായി മലയാളി ഡോക്ടർ

drraviewr

കോവിഡ് രോഗം ബാധിച്ചവരിൽ പലരിലും അനുബന്ധ ലക്ഷണങ്ങൾ ദീർഘകാലത്തേയ്ക്കു നീണ്ടുനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ലോംങ് കോവിഡ് എന്ന അറിയപ്പെടുന്നത്. എന്നാൽ ലോംങ് കോവിഡ് നിർണയത്തിന് അംഗീകൃതമായ ഒരുമാനദണ്ഡം നിലവിലില്ല. ഈ സാഹചര്യത്തിലാണ് ഒമാനിലെ ബദർ അൽസമ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റും മലയാളിയുമായ ഡോ. എ. വി. രവീന്ദ്രൻ വികസിപ്പിച്ചെടുത്ത മനദണ്ഡം ലോംങ് കോവിഡ് നിർണയത്തിൽ ശ്രദ്ധേയമാകുന്നത്. കോവിഡ് രോഗലക്ഷണങ്ങൾ, തൊണ്ടയിലെ സ്രവ പരിശോധനാ റിപ്പോർട്ട്, നെഞ്ചിന്റെ എക്സ് റേ, നെഞ്ചിന്റെ സിടി സ്കാൻ, ആ പ്രദേശത്തെ രോഗത്തിന്റെ സമൂഹവ്യാപനതോത്, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ, പ്രശ്നങ്ങളുെട കാല ദൈർഘ്യം എന്നീ വസ്തുതകൾ പരിഗണിച്ചാണ് ലോംങ് കോവിഡ് നിർണയിക്കേണ്ടത് എന്ന് പബ്മെഡ് ജേണലിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് രോഗത്തിന്റെ തീവ്രത അനുസരിച്ച് മൈൽഡ്, മോഡറേറ്റ്, സിവിയർ, ക്രിട്ടിക്കൽ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യരണ്ടു വിഭാഗത്തിലും സങ്കീർണതകൾ ഉണ്ടാകില്ലെന്നു മാത്രമല്ല രണ്ടാഴ്ചയോടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ സിവിയർ, ക്രിട്ടിക്കൽ രോഗാവസ്ഥയുള്ളവരിൽ ലക്ഷണങ്ങൾ മാറാൻ നാലാഴ്ച വരെ എടുക്കാം. ഈ നാലു വിഭാഗത്തിലുമുള്ള ചില രോഗികളിൽ പവിവിധ ആരോഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ലോംങ് കോവിഡ്. ഈ പ്രശ്നം നിർണയിക്കുന്നതിനുള്ള മാനദണ്ഡമാതൃകയാണ് ഡോ.രീവീന്ദ്രൻ വികസിപ്പിച്ചത്. കോഴിക്കോട്, കോട്ടയം മഞ്ചേരി മെഡിക്കൽ കോളജുകളിൽ അധ്യാപകനായിയുന്ന ഡോ. രവീന്ദ്രൻ ഏതാനും വർഷമായി ഓമാനിലാണ് പ്രവർത്തിക്കുന്നത്. ഭാര്യ രജനി രവീന്ദ്രൻ ഒമാനിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു.

അധിക വായനയ്ക്ക്, പബ്മെഡ് ലിങ്ക്

https://www.ncbi.nlm.nih.gov/pmc/articles/PMC6182920/

Tags:
  • Manorama Arogyam