Saturday 20 March 2021 04:19 PM IST

ഉപ്പു നിയന്ത്രിക്കണം, വാക്സിനേഷൻ എടുക്കണം: ഡയാലിസിസ് രോഗികൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ അറിയാൻ വിഡിയോ കാണാം

Asha Thomas

Senior Sub Editor, Manorama Arogyam

dayalisise23

സ്ഥായിയായ വൃക്ക തകരാർ വന്നവരിൽ യന്ത്രസഹായത്തോടെ രക്തത്തിൽ നിന്നും മാലിന്യങ്ങളും ശരീരദ്രവങ്ങളും അധികജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്.  അതായത് ആരോഗ്യമുള്ള വൃക്ക ചെയ്യേണ്ടുന്നതായ കാര്യങ്ങൾ യന്ത്രം ചെയ്യുന്നു. എന്നാൽ വൃക്കയുടെ സുപ്രധാനമായ ചില ജൈവധർമങ്ങൾ നിർവഹിക്കാൻ ഡയാലിസിസ് വഴി കഴിയുകയുമില്ല. 

പൊതുവേ നമ്മുടെ നാട്ടിൽ ഡയാലിസിസ് ചെയ്യുന്നയാളെ മാരകരോഗിയായി കണക്കാക്കുകയാണ് ചെയ്യാറ്. അതിന്റെ ആവശ്യമില്ലെന്നും ഡയാലിസിസ് വഴി വർഷങ്ങളോളം യാതൊരു പ്രശ്നവുമില്ലാതെ ജീവിതം മുൻപോട്ടു കൊണ്ടുപോകാമെന്നും പറയുന്നു, അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ വൃക്കരോഗ വിദഗ്ധ ഡോ. മഞ്ജു കമൽ. 

‘‘നിശ്ചിത അളവിൽ മാത്രം വെള്ളം കുടിക്കുക, ഉപ്പ് നിയന്ത്രിച്ചു കഴിക്കുക എന്നിവ പ്രധാനമാണ്. മറ്റു രോഗങ്ങൾക്കുള്ള മരുന്നുകളും കാത്സ്യം പോലുള്ള സപ്ലിമെന്റുകളും കൃത്യമായി കഴിക്കാൻ ശ്രദ്ധിക്കണം. ഇവർക്ക്  ചില വാക്സീനേഷൻ  വേണം. ഹെപ്പറ്റൈറ്റിസ് വാക്സീൻ, ന്യൂമോണിയ, ചിക്കൻപോക്സ് എന്നിവയുടെ വാക്സീൻ പോലുള്ളവ കൃത്യമായ ഇടവേളകളിൽ എടുക്കേണ്ടതുണ്ട്.  ഇവരിൽ രക്തത്തിന്റെ അളവു കുറവായിരിക്കും, അനീമിയ വരാം, അതു കൃത്യമാക്കണം.  അതുപോലെ ഡയാലിസിസ് ചെയയ്ുന്നവരിൽ സ്ഥിരമായി ചില പരിശോധനകളും ചെയ്യേണ്ടതുണ്ട്.’’ ഡോക്ടർ വ്യക്തമാക്കുന്നു

ഡയാലിസിസ് പതിവായി ചെയ്യുന്ന രോഗികൾ നടത്തേണ്ടുന്ന പരിശോധനകൾ എന്തൊക്കെയാണ്? എങ്ങനെയാണ് ഡയാലിസിസ് ചെയ്യുന്നത്? ഡയാലിസിസ് ചെയ്യുന്നവർ ഭക്ഷണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? വിശദമായി അറിയാൻ വിഡിയോ കാണാം. 

Tags:
  • Manorama Arogyam
  • Health Tips