Tuesday 30 June 2020 02:19 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളിലെ ലൈംഗികശേഷിക്കുറവ് എങ്ങനെ തിരിച്ചറിയാം; 5 ലക്ഷണങ്ങൾ

sex-women

സംതൃപ്തമായ െെലംഗിക ജീവിതം ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യമാണ്. െെലംഗികശേഷിക്കുറവും രോഗങ്ങളും ആ വ്യക്തിയെയും പങ്കാളിയെയും പ്രതികൂലമായി ബാധിക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സ തേടാനുള്ള മടി നമ്മുെട നാട്ടിൽ കൂടുതലാണ്. െെലംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാൽ െെലംഗിക അവയവങ്ങളുടെ വലുപ്പത്തെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചും െെലംഗികബന്ധത്തിന്റെ സമയത്തെക്കുറിച്ചും ഉള്ള മിഥ്യാധാരണകളേറെയാണ്. അതുകൊണ്ടുതന്നെ െെലംഗികതയെക്കുറിച്ചു തുറന്നു സംസാരിക്കാൻ ആത്മവിശ്വാസം ഇല്ലാത്തവരാണ് നമ്മിലധികവും. അതിന്റെ ഫലമായി ശരിയായ ചികിത്സകനെ സമീപിക്കാതെ വ്യാജ പരസ്യങ്ങൾക്കു പിന്നാലെ പോയി രോഗനിർണയം പോലും നടത്താതെ മരുന്നും െെതലങ്ങളും ലിംഗവർധക പമ്പുകളും വാങ്ങി ഉപയോഗിക്കുകയും ഫലമായി ചിലപ്പോൾ െെലംഗികശേഷി തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വരികയും ചെയ്യാം.

∙ െെലംഗിക രോഗ ചികിത്സയ്ക്ക് ആരെ സമീപിക്കണം?

സെക്‌ഷ്വൽ മെഡിസിനിൽ ശിക്ഷണം നേടിയ അംഗീകൃത മെഡിക്കൽ ബിരുദമുള്ള ഡോക്ടറെയാണു ലൈംഗികതയുമായി ബന്ധപ്പെട്ട രോഗനിർണയത്തിനും ചികിത്സയ്ക്കുമായി സമീപിക്കേണ്ടത്. െെലംഗികപ്രശ്നങ്ങൾ, ശാരീരികവും മാനസികവും ആയ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. രോഗിയിൽ സമഗ്രമായ പരിശോധന നടത്തിയാലേ, രോഗനിർണയം കൃത്യമാകൂ.

∙ െെലംഗിക ശേഷിക്കുറവ് ഉണ്ടോ എന്ന് എങ്ങനെ തീരുമാനിക്കാം?

ഏറ്റവും സാധാരണമായ ലൈംഗികരോഗ ലക്ഷണമാണ് ലൈംഗിക ശേഷിക്കുറവ് (Sexual Dysfunctions). ഒരു വ്യക്തിക്ക് ആനന്ദകരമായ െെലംഗിക ജീവിതം നയിക്കാൻ പറ്റാത്ത അവസ്ഥയെ െെലംഗികശേഷിക്കുറവ് എന്നു പറയാം. ഈ പ്രശ്നത്തെ സ്ത്രീകളിലും പുരുഷൻമാരിലും എന്നു രണ്ടായി തിരിക്കാം.

1. സ്ത്രീ െെലംഗികശേഷിക്കുറവ്

∙സ്ത്രീ െെലംഗിക താൽപര്യ/ഉത്തേജന പ്രശ്നങ്ങൾ (Female Sexual Interest/Desire Disorder)

∙രതിമൂർച്ഛാ പ്രശ്നങ്ങൾ (Orgasmic Disorder)

∙ജനിറ്റോ െപൽവിക് വേദനാ/പ്രവേശന പ്രശ്നങ്ങൾ (Genito pelvic pain/penetration disorder)

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അജിത്     ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം