ഫൂഡ് വ്ലോഗിങ്ങിൽ വേറിട്ട ശൈലി പരീക്ഷിച്ച് വിജയിച്ച വ്ലോഗറാണ് എബിൻ ജോസ്. Food N Travel എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഓരോ നാട്ടിലെയും വേറിട്ട രുചികള്‍ വിഡിയോയിൽ പകർത്തി കാഴ്ചക്കാരെ കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഭക്ഷണം ഉണ്ടാക്കുന്നതു പോലെ വിളമ്പുന്നതു പോലെ കഴിക്കുന്നതും ഒരു കലയാണ് എന്ന പക്ഷക്കാരനാണ് എബിൻ ജോസ്. വേറിട്ട രുചികൾ തേടി നടത്തിയ യാത്രകളും വിശേഷങ്ങളും മനോരമ ട്രാവലർ മാഗസിനുമായി പങ്കുവയ്ക്കുകയാണ് എബിൻ. വിഡിയോ കാണാം;