Thursday 21 November 2019 03:55 PM IST : By സ്വന്തം ലേഖകൻ

മനോരമ ട്രാവലർ ട്രാവൽ മാർട്ട് ശനിയാഴ്ച തുടങ്ങും

travel-mart667yhh

തിരുവനന്തപുരം: സഞ്ചാര മേഖലയിലെ പ്രമുഖരും വിനോദയാത്രാ സംരംഭകരും ഒരുമിക്കുന്ന മനോരമ ട്രാവലർ ട്രാവൽമാർട്ട് 2019 ശനിയാഴ്ച മുതൽ ആരംഭിക്കും. കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിനു സമീപം ഉദയ്പാലസ് കൺവൻഷൻ സെന്ററിലാണ് മേള. രാവിലെ 11ന് പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. 23, 24 തീയതികളിൽ നടക്കുന്ന മേളയിൽ ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യുന്നവരും ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളും പങ്കെടുക്കും. 

Program-1

മേളയുടെ ഭാഗമായി നടത്തുന്ന സെമിനാറിൽ സഞ്ചാര ലോകത്തെ പ്രശസ്തർ അനുഭവങ്ങൾ പങ്കുവയ്ക്കും. സംവിധായകൻ രാജീവ് അഞ്ചൽ, രുചിഭേദങ്ങൾ അവതരിപ്പിച്ച് പ്രശസ്തയായ ലക്ഷ്മി നായർ, റാവിസ് എക്സിക്യൂട്ടീവ് മാസ്റ്റർ ഷെഫ് സുരേഷ് പിള്ള, ഫൂഡി വ്ലോഗർ മൃണാൾ ദാസ്, വന്യജീവി ഫോട്ടൊഗ്രഫർ ബാലൻ മാധവൻ, കപ്പിൾ റൈഡേഴ്സ് സച്ചിൻ – ജിക്സി ദമ്പതികൾ, സോളോ യാത്രികരായ സജ്ന അലി, അസ്മിന എന്നിവർ രണ്ടു ദിവസങ്ങളിലായി വേദിയിലെത്തും. മേളയുടെ ഭാഗമായുള്ള ഫോട്ടോ എക്സിബിഷനിൽ വന്യജീവി ഫോട്ടൊഗ്രഫർ രഹ്ന ഹബീബ് എടുത്ത ചിത്രങ്ങളും സഞ്ചാരി ഓൺലൈൻ യാത്രാ സംഘത്തിലെ അംഗങ്ങൾ തിരഞ്ഞെടുത്ത ഫോട്ടോകളും പ്രദർശിപ്പിക്കും.

Program2

വിനോദയാത്ര ജീവിതശൈലിയുടെ ഭാഗമാക്കിയ മലയാളികളുടെ സ്വപ്നങ്ങൾക്ക് ചിറകു വിടർത്തുകയാണ് ട്രാവൽ മാർട്ട് 2019. മേളയിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. ആകര്‍ഷകമായ ഓഫറുകളൊരുക്കി ടൂര്‍ ഓപ്പറേറ്റേഴ്‌സ്, റിസോര്‍ട്ടുകള്‍, ട്രാവൽ ഏജൻസികൾ തുടങ്ങി യാത്രാ മേഖലയിലെ മികച്ച സേവനദാതാക്കൾ ഒരു കുടക്കീഴില്‍ എത്തുന്നു. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏവരെയും ആകര്‍ഷിക്കുന്ന രീതിയില്‍ ട്രാവല്‍ മേഖലയിലെ വിവിധ സേവനങ്ങള്‍ മേളയിൽ അണിനിരക്കും. 

Travel-Mart-FB-10

സെമിനാർ: 23–11–2019

ഉദ്ഘാടനം: സന്തോഷ് ജോർജ് കുളങ്ങര (രാവിലെ 11.00), സുരേഷ് പിള്ള (ഉച്ചയ്ക്ക് 2.00 – 3.00), മൃണാൾദാസ് (3.00 – 4.00), ബാലൻ മാധവൻ (വൈകിട്ട് 4.00 – 5.00), ലക്ഷ്മി നായർ (5.00 – 6.00)

സെമിനാർ: 24–11–2019

സജ്ന അലി (രാവിലെ 11.00 – 12.00), അസ്മിന (12.00 – 1.00), സച്ചിൻ & ജിക്സി (ഉച്ചയ്ക്ക് 3.00 – 4.30), രാജീവ് അഞ്ചൽ (4.30 – 6.00)

Travel-Mart-FB-11
Tags:
  • Manorama Traveller