Monday 09 January 2023 04:11 PM IST : By സ്വന്തം ലേഖകൻ

ഇടമില്ലാത്ത കൂടുകളിൽ അടയ്ക്കൽ, അടിക്കുക, ചവിട്ടുക, വേദനിപ്പിക്കുക... മിണ്ടാപ്രാണിക്കും അവകാശങ്ങളുണ്ട്

pets-story

പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽ ആക്ട് ( PCA Act 1960 ) മറ്റും മൃഗങ്ങളുടെ സംരക്ഷണം പല നിയമങ്ങളിലൂടെ ഉറപ്പാക്കുന്നു.

∙ എല്ലാ ജീവജാലങ്ങളോടും മനുഷ്യൻ ദയാലു ആയിരിക്കണം. ഇത് ഒരു പൗരൻ പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലയാണ്. Article 51 A(g).

∙ മൃഗങ്ങളുടെ സ്വാഭാവിക ജീവിതരീതിക്ക് അനുസൃതമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതും മൃഗങ്ങളെ അടിക്കുക, ചവിട്ടുക, അവയ്ക്കു മേലെ വണ്ടി ഓടിക്കുക, അമിത ഭാരം ചുമപ്പിക്കുക, മറ്റു വിധത്തിൽ പീഡിപ്പിക്കുക, വേദനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ശിക്ഷാർഹമാണ്. Section 11(1)(a), PCA Act 1960.

∙ മ‍ൃഗങ്ങൾക്ക് അപകടകരമായ വസ്തുക്കൾ മനഃപൂർവം കഴിക്കാൻ നൽകുകയോ കഴിക്കത്തക്ക സാഹചര്യം ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. Section 11(1)(c), PCA Act 1960.

∙ മൃഗങ്ങളെ വണ്ടിയിലും മറ്റും കൊണ്ടു പോകുമ്പോൾ അവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വേദനയോ പീഡനമോ ഉണ്ടാകാനിടയാകുന്നത് കുറ്റകരമാണ്. Section 11(1)(d) PCA 1960 (Transport of animal) Rules, 2001 And Motor Vehicle Act 1978.

∙ ആവശ്യത്തിന് സ്ഥലം ഇല്ലാത്ത കൂടുകളിൽ മ‍ൃഗങ്ങളെ അടയ്ക്കുന്നത് ശിക്ഷാർഹമാണ്. Section 11 (1)(e), PCA Act 1960.

∙ മൃഗങ്ങളെ ഭക്ഷണമോ വെള്ളമോ പാർപ്പിടമോ നൽകാതെ മണിക്കൂറുകളോളം കെട്ടിയിടുന്നതും ഉപദ്രവിക്കുന്നതും മൂന്നു മാസം തടവ് കിട്ടത്തക്ക കുറ്റകൃത്യമാണ്. Section 11(1)(h), PCA Act 1960.

∙ രോഗമോ പകർച്ച വ്യാധിയോ പിടിച്ച മൃഗങ്ങളെ ഉപേക്ഷിക്കുന്നതും ഉപദ്രവിക്കുന്നതും മൂന്നു മാസം ത ടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. Section 1191)(i) & Section (11)(J) PCA Act, 1960.

ഈ നിയമങ്ങൾ വേണ്ടവിധം പാലിക്കപ്പെടാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും പൊലീസും കോടതിയും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. നിയമത്തിലെ പഴുതുകൾ അടയ്ക്കാനുള്ള ശ്രമങ്ങൾ മൃഗസ്നേഹികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്

വിവരങ്ങൾക്ക് കടപ്പാട്:

അഡ്വ. ഷഹീൻ ബക്കർ

എടപ്പാൾ