Monday 27 August 2018 04:29 PM IST : By സ്വന്തം ലേഖകൻ

മഴയിൽ അലിഞ്ഞു പോയില്ല ഈ മൺവീട്; പ്രളയമിറങ്ങുമ്പോഴും കരുത്തോടെ തലയുയർത്തി ശങ്കറിന്റെ സിദ്ധാർത്ഥ

sankar

‘പ്രകൃതിയോടിണങ്ങി നിൽക്കുന്ന വാസസ്ഥാനം’ ആർക്കിടെക്ട് ജി ശങ്കറിന്റെ തിരുവനന്തപുരത്തെ വീടിനെ അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിലല്ല കാര്യം, പരിസ്ഥിതിയോടിണങ്ങും വിധമുള്ള വാസസ്ഥാനമാണ് കാലഘട്ടത്തിന്റെ ആവശ്യം. തലസ്ഥാന നഗരിയിൽ തലയുയർത്തി നിൽക്കുന്ന ശങ്കറിന്റെ തിരുവനന്തപുരത്തെ വീടും അത്തരത്തിലുള്ളതാണ്

പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകനായ ആർക്കിടെക്ട് ജി ശങ്കർ തിരുവനന്തപുരത്ത് സിദ്ധാർത്ഥ എന്ന മൺവീട് വയ്ക്കുമ്പോൾ ഉയർന്ന ചോദ്യങ്ങളിൽ പലതും മണ്ണിന്റെ ഉറപ്പിനെയും നിർമിതിയുടെ പ്രതിരോധശക്തിയേയും കുറിച്ചായിരുന്നു. കാലം അതിനു മറുപടി നൽകും എന്നാണ് ശങ്കർ അന്ന് പറഞ്ഞത്. 

അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ സിദ്ധാർഥയിലും വെള്ളം കയറി. വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ  പങ്കു വച്ചുകൊണ്ടാണ് ശങ്കർ മൺവീടിന്റെ ഉറപ്പിനെ ഊട്ടിയുറപ്പിക്കുന്നത്. ഈർപ്പം തങ്ങി നിന്നതിന്റെ പാടുകളുണ്ട്. അത് കുറച്ചു വെയിൽ ലഭിക്കുന്നതോടെ മാറും. വീടിന്റെ ഉറപ്പിനെ പ്രളയം ഒരു രീതിയിലും ബാധിച്ചിട്ടില്ല എന്ന് ശങ്കർ പറയുന്നു.