Thursday 25 January 2024 03:22 PM IST

ആവിയിൽ വേവിക്കാനും ചൂടാക്കാനും ഒരൊറ്റ കെറ്റിൽ, സ്മാർട്ടായി ചോറു വയ്ക്കും കുക്കർ: അടുക്കള സ്മാർട്ടാക്കും 5 ഉപകരണങ്ങൾ

Delna Sathyaretna

Sub Editor

kitchen-gadgets-22

കുടുംബാംഗങ്ങൾ  ഒരുമിച്ചു പാചകം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഗുണമാണു വേഗത.  ഇപ്പോൾ അതിനു സഹായിക്കാൻ നിരവധി അടുക്കള ഉപകരണങ്ങൾ വിപണിയിൽ ലഭിക്കുന്നുമുണ്ട്. ‘ഹോ, ഈ ചോറൊക്കെ തനിയേ വെന്തിരുന്നെങ്കിൽ...’ ‘ചോദിക്കുന്നതെന്തും തരുന്ന അക്ഷയപാത്രം അടുക്കളയിലുണ്ടായിരുന്നെങ്കിൽ....’ ഇത്തരം മനോഗതങ്ങളുടെയൊന്നും ആവശ്യമേ ഇനിയില്ല.
അടുക്കളയിലും വീട്ടുകാരുടെ ഹൃദയത്തിലും സ്ഥാനം നേടിയതും മീഡിയം പ്രൈസ് റേഞ്ച് ഉള്ളതുമായ ചില ഉപകരണങ്ങൾ പരിചയപ്പെടാം. സ്വിച്ചിട്ട വേഗത്തിൽ പാചകം നടക്കട്ടെ.

3 in 1 Multi Maker

സാൻവിച്ച്, വാഫിൾസ്, ഗ്രിൽ എന്നിങ്ങനെ മൂന്നു തരം വിഭവങ്ങൾ തയാറാക്കാൻ സഹായിക്കും. വിഭവത്തിനനുസരിച്ച് അനുയോജ്യമായ പ്ലേറ്റ് ക്രമീകരിക്കണം. വൈദ്യുതി ഉപയോഗം തീരെ കുറവ്. വില–2999 രൂപ.

kithchen-device-4

Electric Frying Pan

പാനിൽ എണ്ണയൊഴിച്ച് കറണ്ടിൽ കുത്തിയാൽ വറപൊരികളെല്ലാം വേഗത്തിൽ തയാറാക്കാം. മുകളിലുള്ള തട്ട് ഭക്ഷണം ചൂടാക്കാനോ ആവിയിൽ വേവിക്കാനോ ഉപയോഗിക്കാം. വില–2000 രൂപ

kithchen-device-5

Coffee Maker with Serving Jar

ധൃതിയിൽ കാപ്പിയുടെ പാകം തെറ്റിപ്പോകാതെ കൃത്യമായി ആറു കപ്പ് കാപ്പി ദേ, ഈ മെഷീൻ ഉണ്ടാക്കി ജാറിലാക്കിത്തരും. ഓരോ തവണയും വെള്ളം പാകത്തിനു കൊടുത്താൽ മാത്രം മതി.

വില – 2450 രൂപ.

kithchen-device-2

Electric Blender & Grinder

മൃദുവായ പഴങ്ങൾ അരച്ചെടുക്കാൻ ബ്ലെൻഡറിനു നിമിഷങ്ങൾ ധാരാളം. സ്മൂത്തിയുണ്ടാക്കാനും മസാലകൾ പൊടിച്ചെടുക്കാനും ഇതു മതി. 1500 മുതൽ 2500 രൂപ വരെയാണു വിലനിലവാരം.

kithchen-device-6

Automatic Rice cooker

അരി കഴുകി ഇരട്ടി വെള്ളമൊഴിച്ച് ഇലക്ര്ടിക് കുക്കറിൽ വച്ചു സ്വിച്ചോണാക്കിയ ശേഷം വിശ്രമിച്ചോളൂ. വിളമ്പാൻ സമയത്തു ചൂടു ചോർ വെള്ളം വറ്റി പാകമായിരിക്കും.

1.8 ലിറ്റർ. വില – 2199 രൂപ

kithchen-device-1

Multi Purpose Kettle

തിളപ്പിക്കാനും ആവിയിൽ വേവിക്കാനും ഭക്ഷണം ചൂടാക്കാനും ഉപയോഗിക്കാവുന്ന ബഹുമുഖ പ്രതിഭയെന്നൊക്കെ പറയാം. ന്യൂഡിൽസും സൂപ്പും മറ്റും പാകം ചെയ്യാനുമാകും. വില– 1850രൂപ

kithchen-device-3

തയാറാക്കിയത്: െഡൽന സത്യരത്ന

കടപ്പാട്: ലുലു കണക്ട്, കൊച്ചി

പിട്ടാപ്പള്ളിൽ ഏജൻസീസ്, ഇടപ്പള്ളി, കൊച്ചി

ക്രോമ, വൈറ്റില, കൊച്ചി