Tuesday 05 October 2021 04:50 PM IST

മമ്മൂട്ടിയുടെ വീടിന് പൈലിങ് ചെയ്ത ആളെക്കൊണ്ട് തറ, കാണിപ്പയ്യൂരിന്റെ പ്ലാൻ: മുളന്തുരുത്തിയിലെ കൊളോണിയൽ വീട് കാണാം

Sona Thampi

Senior Editorial Coordinator

Kichu 1

മുളന്തുരുത്തി പൈനുങ്കൽ പാറയിലാണ്  കിച്ചുകുര്യൻ പുതിയവീട് പണിതത്. 100 വർഷംപഴക്കമുള്ള തറവാടിന്റെ മുന്നിലാണ് പുതിയവീട്. മൊത്തം സ്ഥലം 25 സെൻ്റ്.

പാടത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഭാഗ്യമുള്ള വീടാണിത്. ടെറസ് ഉൾപ്പെടെ 2350 സ്ക്വയർഫീറ്റാണ് വിസ്തീർണം.ചെരിവുള്ള മേൽക്കൂരയും അതിൽ ഓടുംവേണം എന്നിവ കിച്ചുവിന്  നിർബന്ധമായിരുന്നു. നേരെ വാർത്ത് മുകളിൽ ട്രസ് ഇട്ടു

Kich 2

പാടത്തിന്റെ അടുത്തായതിനാൽ മണ്ണിന് ഉറപ്പുകുറവാണെന്ന് സോയിൽടെസ്റ്റ് നടത്തിയപ്പോൾ മനസ്സിലായി. പൈലിങ് നടത്താൻ ഏറ്റവും ബെസ്റ്റ് ആളെതിരക്കിയപ്പോൾ മമ്മൂട്ടി പണിത പുതിയ വീടിന് പൈലിങ്നടത്തിയ ഫ്രാൻസിസ് ഈരംഗത്ത് ഒരു സ്റ്റാർ ആണെന്ന് മനസ്സിലാക്കി അദ്ദേഹത്തെതന്നെ കൊണ്ടുവന്നു. സ്ട്രക്ചറൽ എൻജിനീയർ അബ്ദുൽകലാമിന്റെ നേതൃത്വത്തിൽ 15 ലോഡ്മെറ്റൽ ഫില്ലിങ്ങ് നടത്തിയാണ് തറശക്തിപ്പെടുത്തിയത്‌.

Kichu 3

കാണിപ്പയ്യൂരിനെ കൊണ്ടുവന്ന് കണക്കുകൾ നോക്കി ബേസിക് പ്ലാൻതയാറാക്കിആദ്യം. അതിൻപ്രകാരം കുറ്റിയടിച്ചു. വാസ്തുപ്രകാരംചതുരാകൃതിയിലാണ്വീട്. കട്ടിങ്ങുകളൊന്നുംഇല്ല. തെക്കോട്ടുമുഖമായതിനാൽ പടിഞ്ഞാറോട്ടു ദർശനംവരുന്നരീതിയിൽ പടികൾപടിഞ്ഞാറേക്കാണ്കൊടുത്തത്. ഈ സിറ്റ്ഔട്ടിലെതിണ്ണയിൽ പാടത്തെകാറ്റും അസ്തമന സൂര്യന്റെ വെട്ടവുംകണ്ട് എത്രനേരംവേണമെങ്കിലും ഇരിക്കാം.

Kichu5

തിരുവാണിയൂരുള്ള സുരേഷും 3D വരച്ച അരുണും ചേർന്നാണ് പ്ലാൻ കൊളോണിയൽ രീതിയിലാക്കിയത്. തേപ്പിനകത്ത് ഗ്രൂവ് ഡിസൈൻകൊടുത്ത് എക്സ്റ്റീരിയർഭിത്തികൾക്ക് ഇംഗ്ലീഷ്ഛായ കൊണ്ടുവന്നു. അതിനുവേണ്ടി കാശ്കുറച്ചു ചെലവാക്കേണ്ടിവന്നു കിച്ചു സമ്മതിക്കും. ശിവാനന്ദനാണ് വീടിന്റെ നിർമാണം നടത്തിയത്.

Kichu 4

ജനൽ, വാതിൽ, ഫർണിച്ചർ, പാനലിങ്, ഗോവണി, അലമാര, കിച്ചൻതുടങ്ങിയവയെല്ലാം തേക്കിൻ തടിയിലാണ്. ന്യൂജെൻനിർമാണവസ്തുക്കളോടൊന്നും കിച്ചുവിന് അത്രതാൽപര്യംപോരാ. തടിപ്പണിയൊക്കെപുഷ്പംപോലെചെയ്തുതീർത്തത് പുഷ്പനാണ്. തടിപ്പണിക്കെല്ലാംMRF പോളിഷ്അടിച്ച് തിളക്കംവരുത്തി.

Kichu7

പ്രധാനവാതിലിന് ഇരുവശത്തും തലക്കെട്ടിലും കറുത്ത ഗ്ലാസ് ജനലുകൾകൊടുത്തു. അതിൽ ഒരുവശത്തേതുമാത്രമേ തുറക്കാനാവൂ എന്നുമാത്രം. അകത്തുനിന്നു പുറത്തേക്കുകാണാവുന്നവയാണ് ഈ  ജനലുകൾ.

Kichu6

ഈവീട്ടിൽ ലൈറ്റുകളൊക്കെ സീലിങ്ങിൽ നിന്നുമാത്രമേകൊടുത്തിട്ടുള്ളൂ. ചുവർലൈറ്റുകളോട് വീട്ടുകാരന്ഇഷ്ടമില്ലാത്തതാണുകാരണം. ഷേഡ്ഇല്ലാത്തലൈറ്റുകൾമാത്രം. ലൈറ്റ്പിടിപ്പിക്കാൻവേണ്ടി രണ്ട്അടിയിൽ ഫോൾസ്സീലിങ്  കൊടുത്തു. സീലിങ്ങിന് തറയിലിട്ട ടൈലിന്റെ അതേനിറം- ഗ്രേ.

Kichu8

സിറ്റ്ഔട്ടിലിട്ട ഗ്രാനൈറ്റും മുറികളിലെ ടൈലുമെല്ലാം മാറ്റ്ഫിനിഷിലാണ്. രണ്ടുനിറങ്ങളുള്ള ടൈൽമാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ട് ടൈലിന്റെ വേസ്റ്റേജ് കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനും സാധിച്ചു. ബാത്റൂമിലടക്കം എല്ലായിടത്തും കജാരിയയുടെ 4 X 2 അടി വലിയ ടൈൽ ആഃണ് ഉപയോഗിച്ചത്. ബാത്റൂം ഭിത്തി മുഴുവനായും ടൈലിട്ടത് ക്ലീനിങ് എളുപ്പമാക്കാനാണ്. ഗുണനിലവാരംനോക്കി ജാഗ്വറിന്റെ സാനിറ്ററിഫിറ്റിങ്ങുകൾ തിരഞ്ഞെടുത്തു.

Kichu9

നാലുകിടപ്പുമുറികളിൽ രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമാണ്. കിടപ്പുമുറികൾ സ്വകാര്യത വേണമെന്നുള്ളതിനാൽ നാലു കോർണറുകളിൽ ആയാണ് ബെഡ്റൂമുകളുടെ സ്ഥാനം.

നന്നായി ഹോംവർക്ക് ചെയ്തും ഇഷ്ടപ്പെട്ടമെറ്റീരിയലിനായി പലകടകൾ ഇൻ്റീരിയർ ഡിസൈൻ ചെയ്ത ഷൈനിനൊപ്പം കയറിയിറങ്ങിയതുമൊന്നും വെറുതെയായില്ല എന്നസന്തോഷത്തിലാണ് കിച്ചു. കണ്ടാൽ ഒരുകോടിയെങ്കിലും മതിപ്പുതോന്നുന്ന വീടിന് ഫർണിച്ചർ ഉൾപ്പെടെ 60 ലക്ഷത്തിൽ ഒതുക്കാനായി എന്നും ആശ്വസിക്കുന്നു ഗൃഹനാഥൻ.

ഇൻറീരിയർ ഡിസൈൻ: ഷൈൻ കൊല്ലാട്
ഫോൺ: 9961710894

Tags:
  • Vanitha Veedu