Wednesday 08 March 2023 12:40 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കാം ആരോഗ്യം നഷ്ടപ്പെടുത്താതെ, ബ്രേക്ക്ഫാസ്റ്റിനായി തയാറാക്കൂ ഓട്സ് ഓംലെറ്റ്!

omelette54

ഓട്സ് ഓംലെറ്റ്

1.ഓട്സ് – അരക്കപ്പ്

2.പാൽ – അരക്കപ്പ്

3.മുട്ട – രണ്ട്

4.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.സവാള – രണ്ടു വലിയ സ്പൂൺ

കാരറ്റ്, ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ

തക്കാളി, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കാബേജ്, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മല്ലിയില – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഓട്സ് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

.∙ഇതിലേക്ക് പാലു ചേർത്ത് നന്നായി യോജിപ്പിച്ച് പത്തു മിനിറ്റ് മാറ്റി വയ്ക്കുക.

∙മുട്ട നാലാമത്തെ ചേരുവ ചേർത്ത് അടിച്ചു വയ്ക്കുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙ഇതു തയാറാക്കി വച്ചിരിക്കുന്ന ഓട്സ് മിശ്രിതത്തിൽ ചേർത്തു യോജിപ്പിക്കുക.

∙അവശ്യമെങ്കിൽ അല്പം പാലു കൂടി ചേർക്കാം.

∙പാനിൽ നെയ്യ് ചൂടാക്കി മുട്ട–ഓട്സ് മിശ്രിതം ചേർത്ത് ഓംലെറ്റ് തയാറാക്കി ചൂടോടെ വിളമ്പാം.

Tags:
  • Breakfast Recipes
  • Easy Recipes
  • Pachakam