Wednesday 01 July 2020 04:00 PM IST

1050 ചതുരശ്രയടിയിൽ 2 കിടപ്പുമുറി വീട്, 14 ലക്ഷം ചെലവ്! ഇടത്തരം കുടുംബത്തിന് ഇത് സ്വർഗം

Ali Koottayi

Subeditor, Vanitha veedu

14-lakh-home

കുറഞ്ഞ ചെലവിൽ വീട് യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ബഡ്ജറ്റ് വീടുകൾ കണ്ടും അറിഞ്ഞുമാണ് വീട് നിർമാണത്തിലേക്ക് പ്രവേശിക്കുന്നതും. വീട് സ്വപ്നം കണ്ട് നടക്കുന്ന സാധാരണക്കാർ‌ക്ക് മികച്ച മാതൃകയാണ് മലപ്പുറം തലക്കടത്തൂരിലെ പാറോളി മുസ്തഫയുടെ വീട്.

1050 ചതുരശ്രയടിയുള്ള വീടിന്റെ ചെലവ് 14.5 ലക്ഷം. അഞ്ചര സെന്റിൽ‌ ചെറിയ കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ട്. വീട് ഡിസൈൻ ചെയ്തത് നിഷാഹും സിദ്ധീഖും ചേർന്ന്. സിറ്റ്ഔട്ട്, ലിവിങ്, രണ്ട് കിടപ്പുമുറി, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് സൗകര്യങ്ങൾ. ‘

14-lakh-home-2
14-lakh-home-4

‘റോഡിൽ നിന്ന് അല്പ‍ം ളള്ളിലേക്ക് നീങ്ങിയായിരുന്നു പ്ലോട്ട്. അത് കൊണ്ടുതന്നെ നിർമാണ സാമഗ്രികള്‍ സൈറ്റിൽ എത്തിക്കാൻ കൂടുതൽ പണം ചെലവായി. അല്ലെങ്കിൽ ഇതിനേക്കാൾ കുറഞ്ഞ ബജറ്റിൽ തീർക്കാമായിരുന്നു.’’ വീട്ടുകാരനായ മുസ്തഫ പറയുന്നു. ചെറിയ വീടിന്റെ ഞെരുക്കമൊന്നും അകത്തില്ല. വിശാലമായ അകത്തളം വിവേകപൂർവം ക്രമീകരിച്ചിട്ടുണ്ട്. ചെങ്കല്ലുകൊണ്ടാണ് ഭിത്തി. മഹാഗണിയിൽ വാതിലുകളും നിലത്ത് വി ട്രിഫൈഡ് ടൈലും വിരിച്ചു. അലുമിനിയം ഫാബ്രിക്കേഷനിൽ കിച്ചൻ കാബിനെറ്റുകൾ നൽകി. ഒതുക്കമുള്ളതും ആകർഷകവുമാണ് കിച്ചൻ‌. ഫർണിച്ചർ‌ എല്ലാം റെഡിമെയ്ഡ് വാങ്ങി ഉപയോഗിച്ചു. വീട് ചെറുതാണെങ്കിലും സൗകര്യത്തിലും ഭംഗിയിലും കുറവില്ല.

കടപ്പാട്: നിഷാഹ്, ഹാബ്രിക് ആർക്കിടെക്ട്സ്, തിരൂർ
9809673678

14-lakh-home-3
14-lakh-home-1
Tags:
  • Budget Homes