Saturday 27 November 2021 12:55 PM IST

ഇത് സിനിമയിൽ കാണുന്ന വരിക്കാശ്ശേരി മനയല്ല; പിന്നെയോ... സൈഫുള്ളയുടെ സ്വപ്നസാക്ഷാത്കാരം

Sona Thampi

Senior Editorial Coordinator

Saifulla 1

ഡ്രൈവ്‌വേയിൽ ചുവന്ന ജീപ്പ്. വിശാലമായ പുരയിടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ‘വരിക്കാശ്ശേരി മന’ സിനിമയിൽ കണ്ടു പരിചയച്ചതല്ല എന്നതാണ് കൗതുകകരം. മലപ്പുറം അരിപ്രയിലുള്ള സൈഫുള്ളയ്ക്ക് വരിക്കാശ്ശേരി മനയോടുള്ള തീവ്ര ഇഷ്ടമാണ് സ്വന്തം വീടിനും അതേ ഡിസൈൻ കൊണ്ടുവരാൻ ഇടയാക്കിയത്.

Saifulla 9

വെട്ടുകല്ലു കൊണ്ട് തേയ്ക്കാത്ത പുറംഭാഗവും കാരൈക്കുടിയിൽ നിന്ന് കൊണ്ടുവന്ന തടിത്തൂണുകളും പ്രധാന വാതിലും സിറ്റ്ഒൗട്ടിലെ വെട്ടുകൽ ഫ്ലോറിങ്ങും പഴയ മോഡൽ ഫർണിച്ചറും പഴയ ഒാടും എല്ലാം ചേർന്നപ്പോൾ സെയ്ഫുള്ള മനസ്സിൽ കണ്ട രൂപമായി.

Saifulla 8

20 വയസ്സുള്ളപ്പോഴാണ് സെയ്ഫുള്ള ആദ്യമായി വരിക്കാശ്ശേരി മന കണ്ടത്. ഇരുപതു വർഷത്തോളമായി ആ ഇഷ്ടം മനസ്സിൽ കൊണ്ടു നടക്കാൻ. എൻജിനീയർ ജുനൈദ് ആണ് സെയ്ഫുള്ളയുടെ മനസ്സിലെ പ്ലാൻ കടലാസ്സിലേക്ക് വരച്ചു നൽകിയത്.

Saifulla 3

ആത്മാർത്ഥ സുഹൃത്തായ നൗഷാദ് ആയിരുന്നു നാലഞ്ച് വർഷത്തോളം സെയ്ഫുള്ളയുടെ കൂടെ പഴയ സാധനങ്ങൾ കണ്ടെത്താൻ കൂടെ നടന്നതും പ്രോത്സാഹിപ്പിച്ചതും.

Saifulla 5

ഇരുപതോളം തൂണുകളുണ്ട് മുൻവശത്ത്. മനയിലെപ്പോലെ തൂക്കിയിട്ടിരിക്കുന്ന തടികൊണ്ടുള്ള നെയിംബോർഡും ഇവിടെ കാണാം. പഴയ തടിയും ഒാടുമാണ് വീടിന് ഉപയോഗിച്ചത്. പഴയ രീതിയിലുള്ള ഫർണിച്ചറും കണ്ടെത്തി.

Saifulla 7

2850 ചതുരശ്രയടി വിസ്തീർണമുണ്ട്.

Tags:
  • Vanitha Veedu
  • Architecture