Saturday 07 September 2019 05:01 PM IST : By സ്വന്തം ലേഖകൻ

ചെറ്യേ പ്ലാൻ...പഴേ തടി; ആഡംബരം ഒട്ടും കുറച്ചതുമില്ല; വെറും14 ലക്ഷത്തിനൊരുക്കിയ കിടുക്കാച്ചി വീട്

kuttiyadi

ഭാര്യയുടെ മരിച്ചു, മക്കൾ ജോലിക്കായി വിദേശത്തും.. അങ്ങനെയൊരവസ്ഥയിലാണ് കോഴിക്കോട് കുറ്റ്യാടിയിലെ രാഘവൻ നമ്പ്യാർ ഒരു ചെറിയ വീട് നിർമിക്കുന്നതിനെപ്പറ്റി ആലോചിച്ചത്. ചിലവ് കുറച്ച് ഒരു ചെറിയ വീട് എന്ന സ്വപ്നം ഡിസൈനർ അജ്മലുമായി പങ്കുവച്ചു. പണി പൂർത്തിയായപ്പോൾ അത് അക്ഷാകരാർത്ഥത്തിൽ സംഭവിക്കുകയും ചെയ്തു. മനസ്സിൽ കണ്ടതിനേക്കാൾ ബജറ്റ് കുറഞ്ഞു. മനോഹരമായ വീട് പൂർത്തിയാക്കിയത് വെറും 14 ലക്ഷത്തിന്.

‘‘ചിലവ് കുറയ്ക്കാൻ എന്തെല്ലാം മാർഗങ്ങള്‍ സ്വീകരിക്കാം എന്നാണ് ചിന്തിച്ചത്. വീടിന്റെ സൗകര്യത്തെ ഇത് ബാധിക്കാതിരിക്കാനും ആലോചിച്ചു. ഒരാൾ‌ക്ക് മാത്രം താമസിക്കാനുള്ള വീട്ടിൽ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാൽ മതിയല്ലോ? ഒരു കിടപ്പുമുറി, സിറ്റ്ഔട്ട്, ഹാൾ എന്നിവ മനസ്സിൽ കണ്ട് പ്ലാന്‍ വരച്ചു.’’ അജ്മൽ പറയുന്നു.

റോഡിന് അഭിമുഖമായി ചതുരാകൃതിയിലാണ് പ്ലോട്ടിന്റെ കിടപ്പ്. അഞ്ചര സെന്റിൽ 781 ചതുരശ്രയടിയാണ് വീട്. ഒരാൾക്ക് താമസിക്കാവുന്ന രീതിയിലാ‌ണ് അകത്തളം ക്രമീകരണം. ഒരാൾക്ക് നിന്ന് പാചകം ചെയ്യാൻ പോന്ന അടുക്കളയും ചെറിയ ഒരു വർക്ക് ഏരിയയും നൽകി.

ചെലവു കുറച്ചത് ഇങ്ങിനെ

സൗകര്യമുള്ള ചെറിയ പ്ലാനില്‍ മുന്നോട്ട് പോയി. വെട്ടുകല്ലുകൊണ്ടുള്ള ഭിത്തിയുടെ പുറംഭാഗം മാത്രം സിമന്റ് പ്ലാസ്റ്റർ ചെയ്തു. അകത്തെ ഭിത്തി യിൽ സിമന്റ് പ്ലാസ്റ്ററിങ് ചെയ്യാതെ പുട്ടി മാത്രം നൽകി. വീട് നിർമാണത്തിൽ തടിക്കാണ് ഏറ്റവും കൂടുതൽ പണം ചിലവാകുന്നത്.

പഴയ വീട് പൊളിക്കുന്നിടത്ത് നേരിട്ട്പോയി വാങ്ങി. അതുകൊണ്ടു തന്നെ കുറഞ്ഞ വിലയിൽ ലഭ്യമായി. അകത്തെ മറ്റു വാതിലുകൾക്കും ബാത്റൂമിനും റെഡിമെയ്ഡ് ഡോറുകൾ ഉപയോഗിച്ചു. സ്റ്റീൽ സ്ട്രക്ചർ മേൽക്കൂരയിൽ പഴയ ഓടുകൾ പെയിന്റ് ചെയ്ത് നൽകി. ഇവയ്ക്ക് താെഴ പഴയ ക്ലെ ടൈൽ സീലിങ്ങ് ചെയ്തതും ആകർ‌ഷകമായി.

കൂടുതൽ വിവരങ്ങൾക്ക് വനിത വീട് സെപ്റ്റംബർ 2019 ലക്കം വായിക്കുക.

Tags:
  • Budget Homes