Friday 30 October 2020 12:47 PM IST

കാറ്റിന് സ്വാഗതമോതുന്ന അകത്തളം, വിശാലതയുടെ ഭംഗി; വീട്ടുകാരുടെ മനസ്സറിഞ്ഞ ഡിസൈനിൽ 4400 സ്ക്വയർഫീറ്റ് വീട്

Ali Koottayi

Subeditor, Vanitha veedu

kunjimarakkar1

വിശാലവും കാറ്റ് കയറി കടന്നുപോവുകയും ചെയ്യുമ്പോൾ തന്നെ വീടിനകത്ത് സുഖകരമായ അന്തരീക്ഷം കിട്ടുമെന്നുറപ്പാണ്. മലപ്പുറം മഞ്ചേരി സ്വദേശി കുഞ്ഞിമരക്കാർ ഡിസൈനറായ റിസിയാസ് ഫർസയോട് അങ്ങോട്ട് ആവശ്യപ്പെട്ടതും ഇത് തന്നെയാണ്. വീടിനകം തിങ്ങി ഞെരുങ്ങരുത്. ഒപ്പം  അംഗങ്ങൾക്കനുസരിച്ച് കിടപ്പുമുറിയും വേണം. വീടിന്റെ സൗകര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കുഞ്ഞിമരക്കാർ തയാറായിരുന്നില്ല. 

kunji-mara22

വീട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച് വീട് ഭംഗിയായി സിസൈൻ ചെയ്തിട്ടുണ്ട്. 18 സെന്റാണ് പ്ലോട്ട്. 4400 ചതുരശ്രയടിയിൽ അഞ്ച് കിടപ്പുമുറിയുണ്ട്. എല്ലാം ബാത്ത് അറ്റാച്ച്ഡ് ആണ്. താഴത്തെ നിലയിൽ രണ്ടും മുകളിൽ മൂന്ന് കിടപ്പുമുറിയുമാണ് ക്രമീകരിച്ചത്. സിറ്റ് ഔട്ട്, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ് , കിച്ചൻ,  വർക്ക് ഏരിയ, യൂട്ടിലിറ്റി ഏരിയ എന്നിവയാണ് മറ്റു സൗകര്യങ്ങൾ. സ്റ്റഡി ഏരിയയും ലൈബ്രററിയും മുകളിലത്തെ നിലയിലാണ് ക്രമികരിച്ചത്. 

kunji-marakkad55

വിശാലമായ അകത്തളത്തിന് അനുയോജ്യമായ ഫർണിച്ചർ എല്ലാം കസ്റ്റമൈഡ് ആണ്. പ്ലൈവുഡും വെനീറും ചേർന്ന പാനലിങ്ങാണ് അകത്തള അലങ്കാരത്തിന് മാറ്റ് കൂട്ടുന്നത്. ഒപ്പം ഫോൾസ് സീലിങ്ങിന്റെ ഭംഗിയും. ഡൈനിങ്ങിനും വാഷ് ഏരിയക്കും അടുത്തായി കോർട് യാർഡും ചെടികളും നൽകിയത് അകത്തളത്തിൽ പച്ചപ്പ് തീർക്കുന്നു. തേക്കിലാണ് വാതിലും ജനലും, വുഡൻ ഫിനിഷും, മാർബോണേറ്റിലുമാണ് ഫ്ലോറിങ്ങ്. 

kunji-mara445

മുറ്റത്ത് കടപ്പ സ്റ്റോറ്റോണും വിരിച്ചു. മനോഹരമായി ലാന്റ് സ്കേപ്പ് ഒരുക്കുകയും രണ്ട് കാർപോർച്ച് ക്രമീകരിച്ചിട്ടുമുണ്ട്. വിശാലമായ അടുക്കളയ്ക്ക് ഭംഗി കൂട്ടുന്നത് മൾട്ടി വുഡിൽ നൽകിയ കാബിനറ്റുകളാണ് ഒപ്പം ഗ്രാനൈറ്റ് ടോപ്പും. ബ്രേക്ക് ഫാസ്റ്റ് ടേബിളും ക്രമികരിച്ചിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തിനും മനസ്സറിഞ്ഞും ഡിസൈൻ ചെയത മനോഹര വീട്.

kunji-mara7776

കടപ്പാട്: RISIYAS FARSA, FARSA BUILDESIGN, Manjeri, 8943558505

1.

kunji-mara33

2.

kunimarakk99

3.

kunjimara8
Tags:
  • Vanitha Veedu
  • Architecture