Saturday 03 April 2021 03:58 PM IST

ഒതുക്കമുള്ള പ്ലാനിൽ ഒറ്റ നില വീടിന് ആരാധകരുണ്ടോ? 1996 ചതുരശ്രയടിയുള്ള വീട്ടിലെ നിറങ്ങളുടെ മാജിക് കണ്ടറിയാം

Sunitha Nair

Sr. Subeditor, Vanitha veedu

suni 1

ഒരു നില വീടിന്റെ ആരാധകരാണ് കൂത്താട്ടുകുളത്ത് കാക്കൂരുള്ള കെ. എസ്. സുനിലും കുടുംബവും. വീടുപണിതപ്പോൾ അതു കൊണ്ട് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. പോരാത്തതിന് 70 സെന്റ് സ്ഥലവുമുണ്ട്. അങ്ങനെ 1996 ചതുരശ്രയടിയിൽ നാലു കിടപ്പുമുറികളുള്ള ഒരു നില വീടൊരുങ്ങി. കൂടാതെ, ലിവിങ് റൂം, ഫാമിലി ലിവിങ്/ ഡൈനിങ്, പാഷ്യോ, കിച്ചൻ, വർക് ഏരിയ, സ്റ്റോർ എന്നിവയുമുണ്ട്.

suni 6

ഒതുക്കമുള്ള പ്ലാൻ ആണ് ഈ വീടിന്റെ പ്രത്യേകത. മിന്റ് ഡെക്കോർ എന്ന പേരിൽ ഇന്റീരിയർ വർക്കുകളുടെ സ്ഥാപനം നടത്തുന്ന സുനിലിന് സ്വന്തം വീടിന്റെ ഇന്റീരിയർ പണികൾക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വന്നില്ല. ലാമിനേറ്റഡ് മറൈൻ പ്ലൈ കൊണ്ടാണ് ഇന്റീരിയർ വർക്കുകൾ ചെയ്തത്. വെട്ടുകല്ല് കൊണ്ടാണ് ചുമരുകൾ നിർമിച്ചത്. സുനിലിന്റെ സുഹൃത്തും ഡിസൈനറുമായ കുമാർ ആൻഡ് കുമാർ ഡിസൈനേഴ്സ് ആൻഡ് ബിൽഡേഴ്സിലെ പി.കെ. അനൂപ് കുമാർ ആണ് വീട് ഡിസൈൻ ചെയ്തത്. 

suni 8

ചരിഞ്ഞ മേൽക്കൂരയാണ് വീടിന്. ട്രസ്സിട്ട് ഓടു മേഞ്ഞിരിക്കുകയാണ്. പഴയ ഓട് വാങ്ങി കഴുകി ഉപയോഗിച്ചു. സാധാരണയിൽ കവിഞ്ഞ ഉയരത്തിൽ ട്രസ് നൽകിയിരിക്കുന്നതിനാൽ സ്റ്റോറേജിനും തുണി ഉണങ്ങാനുമൊക്കെ സ്ഥലം ലഭിച്ചു. ലിവിങ് റൂമിൽ സ്റ്റോൺ ക്ലാഡിങ് ചെയ്തിട്ടുണ്ട്. കോർട് യാർഡിൽ ടെറാക്കോട്ട ജാളിയുടെയും തേക്കാത്ത വെട്ടുകല്ലിന്റെയും നാച്വറൽ സ്റ്റോണിന്റെയും സൗന്ദര്യം ദർശിക്കാം. 

suni 7

കിടപ്പുമുറികളിൽ നിറങ്ങളുടെ മാജിക് കാണാം. ഹൈലൈറ്റർ കളർ കൊണ്ട് ബെഡ് റൂമുകൾ മനോഹരമാക്കി. നിറങ്ങൾ ഉപയോഗിച്ച് ഇന്റീരിയറിന് അഴകേ കിയതിനാൽ മറ്റ് അലങ്കാര പണികൾ കാര്യമായിട്ടില്ല. ഇതു ചെലവു കുറയാനും കാരണമായി. സീലിങ്ങിൽ ലൈറ്റിങ്ങിനു വേണ്ടി മാത്രം ജിപ്സം വർക് ചെയ്തു. ഡൗൺ ലൈറ്റും സ്ട്രിപ് ലൈറ്റും നൽകി ലൈറ്റിങ് ആകർഷകമാക്കി. വിട്രിഫ്രൈഡ് ടൈൽ കൊണ്ടാണ് ഫ്ളോറിങ്. ജനലിനും വാതിലിനും ആവശ്യമായ തടി പറമ്പിൽ തന്നെ ഉണ്ടായിരുന്നു.

suni 4

1.

suni 3

2.

suni 5

5.

suni 2

കടപ്പാട്:

പി.കെ. അനൂപ് കുമാർ

കുമാർ ആൻഡ് കുമാർ ഡിസൈനേഴ്സ് ആൻഡ് ബിൽഡേഴ്സ്, തൊടുപുഴ

Ph: 9567452325

Tags:
  • Vanitha Veedu