Wednesday 11 December 2019 05:07 PM IST : By സ്വന്തം ലേഖകൻ

കെട്ടിക്കിടക്കില്ല, മൂക്കു പൊത്തേണ്ടിയും വരില്ല; സെപ്റ്റിക്ക് ടാങ്കിലെ വെള്ളം ചെടി നനയ്ക്കാനെടുത്താലോ

st-1

ഒട്ടുമിക്ക വീടുകളിലും സെപ്റ്റിക് ടാങ്കിലെ വെള്ളം താഴ്ന്ന് പോവാതെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും പതിവാണ്. വയലിനടുത്തും ചതുപ്പ് നിലത്തും വീടുള്ളവർ ഈ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നവരാണ്. ഫ്ലാറ്റുകളിൽ സെപ്റ്റിക് ടാങ്കിലെ വെള്ളം പെട്ടെന്ന് നിറഞ്ഞ് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ വെള്ളം ഫിൽറ്റർ ചെയ്ത് ചെടി നനച്ചാലോ? ഫ്ലഷ് ചെയ്യാനും ഉപയോഗിക്കാം. സംഗതി സിംപിളാണ്. സെപ്റ്റിക്ക് ടാങ്കിനു പകരം നേരിട്ടു സ്ഥാപിക്കാവുന്ന സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഇതിന് സഹായിക്കും ചെറിയ വൈദ്യുതിയിൽ ടാങ്കിലെ വെള്ളം ഫിൽറ്റർ ചെയ്യും നിറവ്യത്യസമോ മണമോ ഉണ്ടാകില്ല. സോളറിലും പ്രവർത്തിപ്പിക്കാം.

st-4

നോർമൽ സീവെജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾക്ക് റൂം അവശ്യമാണ്. ഇത് ലോണിൽ സെറ്റ് ചെയ്യാം. പെട്ടെന്ന് ഇൻസ്റ്റാൾ ചെയ്യാമെന്നതും പ്രത്യേകതയാണ്. ജപ്പാൻ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന പ്ലാന്റ് 1000 ലിറ്റർ‌ മുതൽ 50000 ലിറ്റർ വരെയുള്ളത് ഉണ്ട്. അതിൽ കൂടുതൽ വേണ്ടവർക്ക് ഒന്നിൽ കൂടുതൽ സ്ഥാപിച്ചാൽ മതിയാകും. 1.89 മീറ്റർ നീളവും 1.06 മീറ്റർ വീതിയും 1.63 മീറ്റർ ഉയരവുമുള്ള ടാങ്കിന് ഓപ്പറേറ്ററോ കെമിക്കലോ ആവശ്യമില്ല. പ്രവർത്തിക്കുമ്പോൾ ശബ്ദമോ മണമോ ഉണ്ടാവുന്നില്ല. എഫ് ആർ പി യില്‍ നിർമിച്ച ടാങ്ക് ലീക്ക് പ്രൂഫ് ടെസ്റ്റ് കഴിഞ്ഞാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

st-3

വിവരങ്ങൾക്ക് കടപ്പാട്– ജോണി ജോർജ്

പ്യുർ സൊലൂഷൻ

st-2