Friday 19 October 2018 04:53 PM IST : By സ്വന്തം ലേഖകൻ

പഴയ ടയറിനെ പൂച്ചട്ടിയാക്കാം ; ഉപയോഗശൂന്യമായ ടയറിൽ നിന്നും ചെടിച്ചട്ടിയും ആമ്പൽക്കുളവും നിർമ്മിക്കുന്നതിങ്ങനെ

tire

പുനരുപയോഗം എന്ന വാക്കിനിപ്പോൾ ഉരുക്കിനേക്കാൾ ബലമാണ്. ഉപയോഗമില്ലെന്നു കരുതി വലിച്ചെറിയുന്നസാധനങ്ങളിൽനിന്ന് യഥാർഥ ഉൽപന്നത്തേക്കാൾ മികച്ചതുണ്ടാക്കുന്നത് മിടുക്കിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ആഗോളതാപനം കുറയ്ക്കുന്നതിനുള്ള നടപടികൾ എന്ന നിലയിൽ ഇത്തരം നിർമാണങ്ങൾ ആഗോളതലത്തിൽതന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.

t1

തൃശൂർ ജില്ലയിലെ പഴയന്നൂരിലുള്ള അബ്ബാസ് ആദ്യമായി ടയറിൽനിന്ന് ചെടിച്ചട്ടി ഉണ്ടാക്കിയത് വീട്ടിൽ ചെടി നടാനാണ്. വീട്ടിൽ വരുന്നവരുടെയെല്ലാം ശ്രദ്ധ കിട്ടുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ അബ്ബാസ്, ടയർ ചട്ടിയുടെ വിപണനസാധ്യതയെക്കുറിച്ച് ചിന്തിച്ചു. അങ്ങനെയാണ് താമരപ്പൂവിന്റെ ആകൃതിയുള്ള ടയർ പൂച്ചട്ടിയുടെ ജനനം.

t4

പഞ്ചർ കടകൾ കയറിയിറങ്ങി ടയർ ശേഖരിക്കലാണ് ആദ്യഘട്ടം. ടയർ വാഹനത്തിലാക്കി കൊണ്ടുവരുന്നതാണ് ഏറ്റവും വലിയ ചെലവെന്ന് അബ്ബാസ് പറയുന്നു. സ്കൂട്ടറിന്റെ മുതൽ ലോറിയുടെയും ബസിന്റെയും ടയർ വരെ ചട്ടിയുണ്ടാക്കാൻ ഉപയോഗിക്കാം. വലിയ ടയറുകളാണ് ആമ്പൽകുളമായും മീൻകുളമായുമെല്ലാം ഉപയോഗിക്കുന്നത്. ഫ്ലോട്ടിങ് അറേഞ്ച്മെന്റ്സിനും ഈ ചട്ടി ഉപയോഗിക്കാം.

t2

അറ്റം പൂവിതളുപോലെ ആകൃതിവരുത്തിയശേഷം ടയറിന്റെ അകത്തേവശം പുറത്തേക്കാക്കി മടക്കുന്നു. ചെരുപ്പിന്റെ സോൾ ഉപയോഗിച്ചാണ് അടിഭാഗം നിർമിക്കുന്നത്. ഇത് ആണി ഉപയോഗിച്ച് ടയറുമായി കൂട്ടിച്ചേർക്കുന്നു. സോളുകൊണ്ട് ഇതൾ ആകൃതി വെട്ടിയെടുത്ത് ഒട്ടിക്കുമ്പോൾ താമരയുടെ ആകൃതിയിലുള്ള ചെടിച്ചട്ടി റെഡി. ഇഷ്ടനിറം കൊടുക്കാം. വലുപ്പമനുസരിച്ച് 200–1,100 രൂപയാണ് ഓരോ ചട്ടിക്കും ഈടാക്കുന്നത്. ■

ഇ–മെയിൽ: aasifkunnampully@gmail.com

t3

ടയർ പൂച്ചട്ടി നിർമിക്കുന്നത് ഇങ്ങനെ;

1 ടയറിന്റെ അറ്റം പൂവിതളിന്റെ ആകൃതിയിൽ മുറിച്ചെടുക്കുന്നു. അതിനുശേഷം പുറം മറിച്ചിടുന്നു.

2. ഇതളുകളുടെ വശങ്ങൾ

ചെത്തി വൃത്തിയാക്കിയെടുക്കുന്നു.

3. വലിയ ഷീറ്റ് ചെരുപ്പിന്റെ സോൾ വാങ്ങി,

ആവശ്യമുള്ള വട്ടത്തിൽ മുറിച്ചടുക്കുന്നു.

4. അടിയിൽ സ്ഥാപിക്കാനുള്ള, പൂവിതളിന്റെ ആകൃതിയുള്ള കഷണം ടയറിൽനിന്നു മുറിച്ചെടുക്കുന്നു.

5. അടിയിലെ കഷണം സോളിൽ

ഉറപ്പിക്കുന്നു.

t5

6. ഇതിലേക്ക് ടയർ വച്ച് ആണിയടിച്ച് ഉറപ്പിക്കുന്നു. ചെടിച്ചട്ടിയാണ് ഉണ്ടാക്കുന്നതെങ്കിൽ അടിയിൽ ദ്വാരമിടും. ആമ്പൽകുളമോ മീൻകുളമോ ആണെങ്കിൽ വെള്ളമിറങ്ങാത്ത രീതിയിൽ അടച്ചുറപ്പാക്കും. ഇഷ്ടനിറം നൽകുന്നതോടെ ചട്ടി ഉപയോഗയോഗ്യമാകും.

7. സോളിൽ ടയർ ഉറപ്പിക്കുന്ന അബ്ബാസ്.

t6