Tuesday 08 October 2019 07:00 PM IST : By സ്വന്തം ലേഖകൻ

ഇഷ്ടികയിൽ കാശ് പൊടിഞ്ഞപ്പോൾ പ്ലാൻ മാറ്റി; ചെലവ് പാതിയാക്കി വീടൊരുക്കിയ ‘പട്ടണക്കാട്ട്’ ട്രിക്ക്

pattanakkad

പുതിയ വീടിനുവേണ്ടി ഒന്നും നശിപ്പിക്കരുത് എന്ന ആശയക്കാരായിരുന്നു ആലപ്പുഴ ജില്ലയിലെ ‘പട്ടണക്കാട്ട്’ എന്ന വീടിന്റെ ഉടമസ്ഥർ സജിയും ഭാര്യ സിജിയും. ‘‘ സിമന്റ് നിർമാണത്തിന്റെ ഉപോൽപന്നമായ ജിപ്സം കൊണ്ടുള്ള റീഇൻഫോഴ്സ്ഡ് പാനൽ ഭിത്തിക്കുപയോഗിക്കാം എന്നായിരുന്നു തീരുമാനം. ജിപ്സം പാനൽ കൊണ്ടു നിർമിച്ച പല വീടുകളും പോയിക്കണ്ടു. ജിപ്സം പാനലിൽ, ഭാവിയിൽ എന്തെങ്കിലും അറ്റകുറ്റപ്പണി ചെയ്യുന്നതിനെക്കുറിച്ച് ആർക്കും വ്യക്തമായ അറിവില്ല എന്നത് ഞങ്ങൾ ഞെട്ടലോടെ മനസ്സിലാക്കി,’’ സജി പറയുന്നു.

‘‘പല ചിന്തകൾക്കുമൊടുവിൽ ഇന്റർലോക്ക് സിമന്റ് ഇഷ്ടിക എന്ന ആശയത്തിലെത്തി. ഭിത്തി തേക്കണ്ട, നേരിട്ട് പുട്ടിയിടാം എന്നതാണ് ഈ ഇഷ്ടികയുടെ മേന്മ. പക്ഷേ, സാമ്പത്തിക നഷ്ടമാണ് സിമന്റ് ഇഷ്ടിക സമ്മാനിച്ചത്.

p2

വീടു നിർമിക്കാൻ ഒരു മരം പോലും പുതുതായി മുറിക്കരുത് എന്നുണ്ടായിരുന്നതിനാൽ പഴയ തടി ഉപയോഗിക്കാൻ തീരുമാനിച്ചു. ഡിസൈനറും നാട്ടുകാരനുമായ സജേഷ് നന്ദ്യാട്ടാണ് ഇക്കാര്യത്തിൽ സഹായത്തിനെത്തിയത്. സ്വന്തം വീട് പണിയുന്നതിനെന്നപോലെ സജേഷ് ഈ വീടിനുവേണ്ടി പ്രയത്നിച്ചു.

പാലക്കാട്ടെ പഴയ ഒരു വീട് പൊളിക്കുന്നിടത്തുനിന്നാണ് വാതിലുകൾ ശേഖരിച്ചത്. അഞ്ച് വാതിൽ 20,000 രൂപയ്ക്കു വാങ്ങി. പഴയ മുഖപ്പുകൾ ഒന്നിന് ഏകദേശം 7,000 രൂപ നിരക്കിലാണ് വാങ്ങിയത്. ഇപ്പോൾ ആലോചിക്കുമ്പോൾ വീടുപണിക്കാലം രസകരമായിരുന്നെങ്കിലും അന്ന് കുറച്ചധികം ടെൻഷൻ ഉണ്ടായിരുന്നു.

ആദ്യമായി വീടുപണിയുന്നവർക്കു വരുന്ന തെറ്റുകളും തന്റെ അനുഭവങ്ങളും ഒക്ടോബർ 2019 ലക്കത്തിൽ വനിത വീട് വായനക്കാരുമായി പങ്കിടുന്നു സജി.