Thursday 01 April 2021 04:56 PM IST

സൗകര്യത്തിന് ഒരു കുറവുമില്ല, അഞ്ച് സെന്റിൽ പല ലെവലുകളിൽ പണിത കന്റെംപ്രറി വീട്

Sunitha Nair

Sr. Subeditor, Vanitha veedu

sunitha tvm 1

തിരുവനന്തപുരം പേട്ടയിൽ വഴിയുടെ അവസാനം വരുന്ന അഞ്ച് സെന്റാണ് ഡോക്ടർ ദമ്പതികളായ വിഷ്ണുവും ശ്രീജയും വീടു വയ്ക്കാൻ തിരഞ്ഞെടുത്തത്. ഈ വീട്ടിലാകട്ടെ സൗകര്യങ്ങൾക്കൊരു കുറവുമില്ല താനും. മിനിമം സെറ്റ് ബാക്ക് വിട്ടാണ് ഗ്രാഫൈറ്റ് ആർക്കിടെക്ട്സിലെ ഡിസൈനർ ടി.ജി. ആനന്ദ് 3200 ചതുരശ്രയടിയുള്ള വീട് ഡിസൈൻ ചെയ്തത്. 

sunitha tvm 3

രണ്ട് കാർ പാർക്ക് ചെയ്യാനുള്ള സൗകര്യം പോർച്ചിൽ നൽകിയിട്ടുണ്ട്. കന്റെംപ്രറി ശൈലിയിൽ ബോക്സ് ടൈപ്പ് ആയിട്ടുള്ള എലിവേഷനാണ്. പല ലെവലുകളായാണ് വീട് രൂപകൽപന ചെയ്തത്.അതിനാൽ  ചെറിയ പ്ലോട്ടാണെങ്കിലും സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ സാധിച്ചു. നാല് കിടപ്പുമുറികളാണുള്ളത്. ഒരെണ്ണം താഴെയും മൂന്നെണ്ണം മുകളിലും. ഹോം തിയറ്റർ പോർച്ചിനു മുകളിലായാണ് വരുന്നത്.

sunitha tvm 4

ഊണുമുറിയോടു ചേർന്ന് കോർട്‌യാർഡ് കം പാഷ്യോ നൽകിയിട്ടുണ്ട്. മതിലു കൂടി ചേർത്തെടുത്താണ് പാഷ്യോ നിർമിച്ചത്. സിമന്റിൽ വരച്ചെടുത്ത ബുദ്ധ രൂപവും ചെടികളും ഈയിടത്തിന് മനോഹാരിതയേകുന്നു. ജിെഎ പൈപ്പ് കൊണ്ട് ഗ്രില്ലും നൽകി. 

sunitha tvm 6

തേക്കിൻ തടി കൊണ്ടാണ് ജനലുകളും വാതിലുകളും. ഇന്റീരിയറിൽ പാനലിങ്ങിന് ഉപയോഗിച്ചതും തേക്കു തന്നെ. ഫ്ലോറിങ്ങിന് സ്ലാബ് സൈസ് ടൈൽ, തേക്ക്, ഗ്രാനൈറ്റ് എന്നിവ ഉപയോഗിച്ചു. സ്റ്റെയർകെയ്സിൽ റെഡിമെയ്ഡ് സ്റ്റെപ് ടൈൽ വിരിച്ചു; ഹാൻഡ്റെയിലിന് തടിയും ഗ്ലാസുമാണ്. 

sunitha tvm 5

അക്രിലിക് കൊണ്ടാണ് കിച്ചൻ കാബിനറ്റുകളും കിടപ്പുമുറികളിലെ വാഡ്രോബും. ടോയ്‌ലറ്റുകളെല്ലാം ‘ഓപൻ ടു സ്കൈ’ മാതൃകയിലാണ്. ഒന്നാം നിലയിലേക്ക് കയറിച്ചെല്ലുമ്പോഴുള്ള ലിവിങ് റൂമിലാണ് പ്രാർഥനായിടം. ഹോം ജിമ്മും ടെറസ് ഗാർഡനും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

sunitha tvm 7

 കടപ്പാട്:

ടി.ജി. ആനന്ദ്

ഗ്രാഫൈറ്റ് ആർക്കിടെക്ട്സ്

തിരുവനന്തപുരം

Ph: 98959 77727

Tags:
  • Vanitha Veedu