Friday 03 July 2020 11:21 AM IST : By സ്വന്തം ലേഖകൻ

30 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീടിനെ പ്രൗഢിയേറും തറവാടാക്കി; ഉപ്പയ്ക്ക് മകന്റെ സമ്മാനം

renovation-main

ഉപ്പയ്ക്ക് മകന്‍ വീട് പണിതു നൽകുന്നത് വലിയ അദ്ഭുതമല്ല. എന്നാല്‍ 30 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീട് പഴയ തറവാടിന്റെ മാതൃകയിൽ പുതുക്കിപ്പണിത് സമ്മാനിക്കുന്നത് കുറച്ച് കൗതുകം തന്നെയാണ്. കോഴിക്കോട് ഉള്ള്യേരി സ്വദേശി സബീലാണ് ഉപ്പ മുഹമ്മദിന് വ്യത്യസ്തമായൊരു സ്നേഹസമ്മാനം നല്‍കിയത്. 30 വർ‌ഷം പഴക്കമുള്ള വീടിനെ നൂറ് വർഷം മുൻപുള്ള വീടുകളുടേതിനു സമാനമായ ഡിസൈനാക്കി മാറ്റിയെടുത്തു ഡിസൈനറായ ഷഫീഖ്.

r4
renovation-1

പ്രധാന മാറ്റങ്ങൾ ഇവയാണ്.

∙ പരമ്പരാഗത ശൈലിയിലുള്ള വരാന്ത മുന്നോട്ട് നീട്ടിയെടുത്തു.
∙ പഴയ വീട്ടിൽ റൂഫിങ് ഷീറ്റ് വിരിച്ചിരുന്നു. അതു മാറ്റി പകരം ജിഐ കൊണ്ട് ട്രസ്സ് ചെയ്ത് ഓട് വിരിച്ചു.
∙ പഴയ സിറ്റ്ഔട്ടിനെ പുതിയ സ്വീകരണ മുറിയാക്കി മാറ്റി. ഊണുമുറിക്കും സ്വീകരണ മുറിക്കും ഇടയിലുള്ള ചുമര് പൊളിച്ച് ഓപൻ ഹാൾ ആക്കി.

r6
r3


∙ പഴയ മൂന്ന് കിടപ്പുമുറികള്‍ അതുപോലെ നിലനിർത്തി. കട്ടിലും അലമാരയും വീടിന്റെ പുതിയ തീം അനുസരിച്ച് മാറ്റിയെടുത്തു.
∙ വലിയ വരാന്തയിൽ ചാരുപടിയുംതടിയെന്ന് തോന്നിക്കുന്ന സിമന്റ് തൂണുകളും നൽകി.
∙ സാധാരണ ഗ്ലാസ് കൊണ്ടുള്ള ഭിത്തി കൊണ്ടാണ് മുകളിലെ നില കൂട്ടിയെടുത്തത്.
∙ ജിപ്സവും എംഡിഎഫും കൊണ്ട് ഹാളിൽ മച്ചിന്റെ ആകൃതി ഒരുക്കിയെടുത്തു.

r5
r2


∙ വാതിൽ, ജനൽ തുടങ്ങിയവ പഴയതുതന്നെ ഉപയോഗിച്ചു.
∙ തറയിലെ മൊസെയ്ക്കിനെ റെഡ് ഓക്സൈഡിലേക്ക് മാറ്റി.
∙ പഴയ കിച്ചനിലെ സ്റ്റോർ റൂമിന്റെ ഇടഭിത്തി പൊളിച്ച് ആധുനികവും വിശാലവുമായ കിച്ചൻ പണിതു. പ്ലൈവുഡിൽ പിയു ഫിനി‌ഷിൽ‍ കാബിനറ്റുകൾ ഒരുക്കി.
.
കടപ്പാട്: ഷഫീഖ്, ഡിസൈനർ‌
മഞ്ചേരി, 9846226683

renovation