Friday 10 January 2020 04:36 PM IST

ഇന്റർലോക്ക് കാണാനും ലുക്കാണ്, കാശും പൊടിയില്ല! പത്ത് സെന്റിലൊരുങ്ങിയ നാദം

Sreedevi

Sr. Subeditor, Vanitha veedu

budget-home

വിദേശത്തും വടക്കേ ഇന്ത്യയിലുമായ ഔദ്യോഗിക ജീവിതത്തിനുശേഷം ശശികുമാർ– സുധാബിന്ദു ദമ്പതികൾ വിശ്രമജീവിതത്തിനു നിർമിച്ച വീടാണിത്. ഇന്റർലോക്ക് ഇഷ്ടിക കൊണ്ടുള്ള വീടുകളോടുള്ള താൽപര്യം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിലെത്തിച്ചു. ആർക്കിടെക്ചർ തൽപരയായ വീട്ടമ്മയുടെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് 2700 ചതുരശ്രയടിയുള്ള ഈ വീട്.

10 സെന്റിലാണ് വീട്. പുറംഭിത്തി പോളിഷ് ചെയ്തും അകത്തെ ഭിത്തി തേച്ച് വെളുത്ത പെയിന്റ് അടിച്ചുമാണ് ഭംഗിയാക്കിയത്. മേൽക്കൂരയിലെ ഷിംഗിൾസ് വീടിന്റെ പുറം സൗന്ദര്യത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയിട്ടുണ്ട്. പടിഞ്ഞാറ് ദർശനമായ വീടിന്റെ പിൻവശത്തുള്ള, ഊണുമുറിയിൽനിന്നു പ്രവേശിക്കുന്ന പാഷ്യോയും മുകളിലെ ബാൽക്കണിയുമാണ് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടങ്ങൾ.

bh-1

പ്രകാശഭരിതമായ അകത്തളമാണ് ‘നാദം’ എന്ന ഈ വീടിന്റെ സൗന്ദര്യം. വീടിന്റെ ശ്രദ്ധാകേന്ദ്രമാണ് സ്വീകരണമുറിയോടു ചേർന്നുള്ള കോർട്‌യാർഡ്. കോർട്‌യാർഡിന്റെ മേൽക്കൂരയിലെ സൺലിറ്റ് മുറികളിലേക്കു പ്രകാശമെത്തിക്കുന്നു. ജനലുകൾ കൂടാതെ ഭിത്തിയിൽ നൽകിയ വെന്റിലേഷനുകളും ഈ കർമം മികച്ച രീതിയിൽ നിർവഹിക്കുന്നുണ്ട്. മുകളിലെ കിടപ്പുമുറികളോടു ചേർന്ന ബാത്റൂമുകളുടെ സീലിങ്ങിലും ഇത്തരം സൺലിറ്റുകളുണ്ട്. ബാത്റൂം എപ്പോഴും ഈർപ്പരഹിതമായിരിക്കാൻ ഇതു സഹായിക്കും. ഓപൻ അടുക്കള മറ്റു മുറികളുമായുള്ള വിനിമയം സുതാര്യമാക്കി.

bh-2
bh-5

മൂന്ന് കിടപ്പുമുറിയുള്ള ഇരുനില വീടിന്റെ അകത്തളക്രമീകരണത്തിനു ചുക്കാൻ പിടിച്ചത് വീട്ടുകാരി തന്നെയാണ്. യാത്രയ്ക്കിടയിലും ജോലി സംബന്ധമായി താമസിച്ച സ്ഥലങ്ങളിൽനിന്നും ശേഖരിച്ച സാധനങ്ങളെല്ലാം അനുയോജ്യമായ ഇടങ്ങളിൽ ക്രമീകരിക്കുക എന്നതായിരുന്നു സുധാബിന്ദുവിനെ സംബന്ധിച്ച് ഏറ്റവും പ്രധാന ജോലി. കയ്യിലുണ്ടായിരുന്ന ഫർണിച്ചർ, കൗതുകവസ്തുക്കൾ, പെയിന്റിങ്ങുകൾ ഇവയ്ക്കെല്ലാം നേരത്തേ തന്നെ സ്ഥാനം കണ്ടുവച്ചു.

bh-2
bh-3

ഫ്ലഷ് ഡോറുകളും യുപിവിസി ജനലുകളും വീടിന്റെ മെയിന്റനൻസ് എളുപ്പമാക്കുന്നു. സ്വീകരണമുറി, ഊണുമുറി എന്നിവിടങ്ങളിൽ തടിയുടെ ഡിസൈനുള്ളതും മറ്റിടങ്ങളിൽ ഓഫ് വൈറ്റ് നിറമുള്ള മാറ്റ് ഫിനിഷ് ടൈലുമാണ്.

bh-4
Tags:
  • Budget Homes