Friday 17 July 2020 03:59 PM IST

താമസവും ഓഫീസ് സ്പേസും ഒരിടത്ത്; ഇത് വരുമാനം കൂടി നൽകുന്ന കലക്കൻ വീട്; ചിത്രങ്ങൾ

Ali Koottayi

Subeditor, Vanitha veedu

manjeri

ഒറ്റനോട്ടത്തിൽ ഫ്ലാറ്റ് ആണന്നേ തോന്നു. വീടിനൊപ്പം വരുമാനവും മലപ്പുറം മഞ്ചേരിയിലാണ് ഈ വ്യത്യസ്തമായ വീടുള്ളത്. കൊമേഴ്സ്യൽ സ്പേസ് ഓഫീസ്, വീട്, ഗസ്റ്റ് ബെഡ് റൂം എന്നിങ്ങനെ നാലു നിലയിലാണ് കെട്ടിടം. ഡിസൈനറായ ഷഫീഖ് അലിയാണ് തന്റെ വീട് വ്യത്യസ്തമായി ഒരുക്കിയത്. മൂന്ന് ബാൽക്കണികളാണ് എക്സ്റ്റീരിയറിൽ ആദ്യം കണ്ണിലുടയ്ക്കുക.

manjeri-2
manjeri-1

"വെറുതെ ഒരു വീട് പണിയുന്നതിന് താൽപര്യമില്ലായിരുന്നു. വീടിനൊപ്പം വരുമാനം ലഭിക്കുന്നതോ ഓഫീസ് സ്പേസ് എന്നിവയോ ഒരുക്കാം മുന്നിൽ വരുന്ന ക്ലെയിന്റിനോടും ഇത് പങ്കുവയ്ക്കാറുണ്ട്. ഇനിയുള്ള കാലത്ത് ഇത്തരം ബിൽഡിങ്ങുകൾ ആണ് വേണ്ടത്. സ്ഥല കുറവിന് പരിഹാരവുമാകും." ഷഫീഖ് പറയുന്നു.

manjeri-6
manjeri--5

മൂന്നാം നിലയിലാണ് വീട് ഒരുക്കിയത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് മൂന്നു കിടപ്പുമുറികളും വർക്ക് ഏരിയ ഏരിയ എന്നിവയാണ് 2000 ചതുരശ്ര അടിയിൽ ക്രമീകരിച്ചത്. വുഡൻ ഫിനിഷുള്ള ടൈൽ വിരിച്ച ഗോവണി കയറി ചെല്ലുമ്പോൾ സ്വാഗതം ചെയ്യുന്നത് ആകർഷകമായ സിറ്റൗട്ട് ആണ് തൊട്ടടുത്തായി മനോഹരമായ ബാൽക്കണിയും ഉണ്ട്. അത്ഭുതപ്പെടുത്തുന്നതാണ് ഇൻറീരിയർ അലങ്കാരങ്ങൾ ഡിസൈനറുടെ വീട് എന്ന് കൃത്യമായി മനസ്സിലാക്കാം വലിയ ഹാൾ ഭിത്തി നൽകി വേർതിരിക്കാനുള്ള ക്രമീകരണം അകത്ത് കൂടുതൽ സൗകര്യം തോന്നിക്കുന്നു.

manjeri-3
manjeri-4

ഹാളിൽനിന്ന് പ്രവേശിക്കുന്നത് കോറിഡോറിലേക്കാണ് ഇതിന് വശത്തുമായി ഇരുവശത്തുമായി കിടപ്പുമുറികൾ രണ്ടു മുറിയും അടുക്കളയും വീട്ടിൽ നിന്ന് ഏതാനും പടികൾ താഴെയിറങ്ങിയാൽ ഓഫീസിൽ എത്താം. 12 പേർക്ക് ഇരുന്ന് ജോലി ചെയ്യാൻ പാകത്തിലാണ് ക്രമീകരണം. റിസപ്ഷൻ ലോബി അക്കൗണ്ട് ഡിപ്പാർട്ട്മെൻറ് എം ഡി ക്യാബിൻ കോൺഫറൻസ് റൂം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത് ഗ്രൗണ്ട് ഫ്ലോറിൽ ഓട്ടോമൊബൈൽ ഷോറൂം ഉപയോഗിക്കുന്ന സ്പേസ് ആണ് ഏറ്റവും മുകളിൽ നാലാം നിലയിൽ ഗസ്റ്റ് ബെഡ് റൂം ക്രമീകരിച്ചു ഒപ്പം സിറ്റൗട്ട് ബാൽക്കണിയും ഉണ്ട്.

manjeri-7
manjeri-8